തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച നിത്യഹരിതം പ്രേംനസീർ സ്മൃതിസാഹിതിയുടെ ജന്മശതാബ്ദിപ്രണാമം എം.ഡി. രാജേന്ദ്രൻ ഉദ്ഘാ
തൃശൂർ: അനശ്വരരായ സാംസ്കാരികനായകരെ വേണ്ടവിധം ആദരിക്കുന്നതിൽ മലയാളിക്ക് ഇപ്പോഴും വിമുഖതയുണ്ടെന്നും മലയാളിയുള്ള കാലത്തോളം പ്രേംനസീർ എന്നും ഓർമിക്കപ്പെടേണ്ട വ്യക്തിത്വമാണെന്നും കവിയും ഗാനരചയിതാവുമായ എം.ഡി. രാജേന്ദ്രൻ. തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച നിത്യഹരിതം പ്രേംനസീർ സ്മൃതിസാഹിതിയുടെ ജൻമശതാബ്ദി പ്രണാമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരനും തൃശൂർ ലിറ്റററി ഫോറം പ്രസിഡന്റുമായ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സതീഷ് കുമാർ വിശാഖപട്ടണം, സുരേഷ് കോന്പാത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അപർണ ബാലകൃഷ്ണൻ, മോഹൻദാസ് പാറപ്പുറത്ത്, ഇ.ജി. സുബ്രഹ്മണ്യൻ, അനിൽകുമാർ കോലഴി, ജോബി വെള്ളാനിക്കര എന്നിവർ നേതൃത്വം നൽകി.
Tags : Prem Nazir: nattuvishesham district news deepika news Personality Worth Remembering