x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ത​ച്ചി​റ​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം; കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ


Published: June 22, 2026 06:26 AM IST | Updated: June 22, 2026 06:26 AM IST

നെ​ന്മാ​റ: അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​യി​ല​മു​ടി മ​ല​യു​ടെ താ​ഴ്‌​വാ​ര പ്ര​ദേ​ശ​മാ​യ കൈ​ത​ച്ചി​റ​യി​ൽ വീ​ണ്ടും പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ.ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി മേ​ഖ​ല​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ വ​ള​ർ​ത്തു​നാ​യ അ​സാ​ധാ​ര​ണ​മാ​യി കു​ര​ച്ച​തി​നെ തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങി പ​രി​ശോ​ധി​ച്ച പ്ര​ദേ​ശ​വാ​സി പു​ലി ഓ​ടി​പ്പോ​കു​ന്ന​താ​യി ക​ണ്ട​താ​യി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വീ​ടി​നു​മു​ന്നി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​രു കു​ട്ടി​യും പു​ലി​യെ ക​ണ്ട​താ​യി കു​ടും​ബാം​ഗ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു. ഈ ​സം​ഭ​വ​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ആ​ശ​ങ്ക​യ്ക്ക് കൂ​ടു​ത​ൽ ബ​ലം പ​ക​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് കൈ​ത​ച്ചി​റ​യി​ലെ കി​ഴ​ക്കേ​ൽ ശാ​ന്ത​യു​ടെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യെ വ​ന്യ​മൃ​ഗം ആ​ക്ര​മി​ച്ച് കൊ​ന്ന സം​ഭ​വ​വും പ്ര​ദേ​ശ​ത്ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​യ​യു​ടെ ജ​ഡം ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി വ​ന്യ​മൃ​ഗ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ, കൈ​ത​ച്ചി​റ​യ്ക്ക് സ​മീ​പ​മു​ള്ള വാ​ഴാ​ഞ്ചേ​രി ഒ​ട്ട​പ്പു​ര​യി​ൽ മു​ത്തു​കു​മാ​ര​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ പു​ലി പി​ടി​ച്ചു​കൊ​ണ്ടു​പോ​യ സം​ഭ​വ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി കൂ​ട് സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്നു. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​ണെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​രോ​പ​ണം.

Tags : nattu vishesham Presence of tiger in Kaithachira

Recent News

Corehub Up