x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ആ​വേ​ശ​ത്തി​ല്‍ ജി​ല്ല

വെബ് ഡെസ്ക്
Published: November 18, 2026 11:45 PM IST | Updated: November 18, 2026 11:45 PM IST

ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ടീം

കൊ​ല്ലം: പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി 12-ാം എ​ഡി​ഷ​ന്‍റെ​യും ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് ഫൈ​ന​ലി​ന്‍റെ​യും ആ​വേ​ശ​ത്തി​ല്‍ കൊ​ല്ലം. 21ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കൊ​ല്ലം അ​ഷ്ട​മു​ടി കാ​യ​ലി​ല്‍ ന​ട​ക്കു​ന്ന വ​ള്ളം​ക​ളി​യു​ടെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തൊ​ഴി​ല്‍, വ​നി​ത മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി പ​വ​ലി​യ​ന്‍ വ​രെ നീ​ളു​ന്ന വ​ര്‍​ണാ​ഭ​മാ​യ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ല്‍ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ള്‍ അ​ണി​നി​ര​ക്കും. മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ്, വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ജി​ല്ലാ ക​ല​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ്, ക​ലാ​കാ​യി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍, വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, എ​ന്‍​എ​സ്എ​സ്, എ​സ്പി സി, ​എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍, കു​ടും​

ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, തു​ട​ങ്ങി​യ​വ​രും ഘോ​ഷ​യാ​ത്ര​യി​ല്‍ അ​ണി​ചേ​രും.
ഇ​ന്ന് രാ​വി​ലെ 6.30ന് ​മേ​യ​ര്‍ എ ​കെ ഹ​ഫീ​സ്, വി​ഷ്ണു മോ​ഹ​ന്‍ എം ​എ​ല്‍ എ, ​ജി​ല്ലാ ക​ല​ക്ട​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി ​ടി പി ​സി, കോ​ര്‍​പ്പ​റേ​ഷ​ന്‍, ഹ​രി​ത​ക​ര്‍​മ​സേ​ന, ബോ​ട്ട് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ള്ളം​ക​ളി ന​ട​ക്കു​ന്ന കാ​യ​ല്‍ പ്ര​ദേ​ശം ശു​ചീ​ക​രി​ക്കും. നി​ല​വി​ല്‍ ട്രാ​ക്കി​ന്‍റെ പ​രി​ശോ​ധ​ന പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.
പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി​യി​ലെ ക​ളി​വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ച് വ​രെ തു​ട​രും. ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡ് ഇ​ന​ത്തി​ല്‍ മൂ​ന്ന് വ​ള്ള​ങ്ങ​ളും വ​നി​ത​ക​ള്‍ തു​ഴ​യു​ന്ന തെ​ക്ക​നോ​ടി​യി​ല്‍ മൂ​ന്ന് വ​ള്ള​ങ്ങ​ളും ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് ഇ​ന​ത്തി​ല്‍ ഒ​രു വ​ള്ള​വും ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ ഡി​ടി​പി​സി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ റേ​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. കെ. ​കു​റു​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു.
ഇ​ന്ന് ജോ​ബ് കു​ര്യ​ന്‍ ന​യി​ക്കു​ന്ന സം​ഗീ​ത​നി​ശ
ഇ​ന്ന് വൈ​കീ​ട്ട് 6.30ന് ​ആ​ശ്രാ​മം ശ്രീ​നാ​രാ​യ​ണ​ഗു​രു സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ലെ മം​ഗ​നി​യാ​ര്‍ ഗാ​ര്‍​ഡ​ന്‍​സി​ല്‍ ഗാ​യ​ക​ന്‍ ജോ​ബ് കു​ര്യ​നും സം​ഘ​വും സം​ഗീ​ത​വി​രു​ന്നൊ​രു​ക്കും. നാ​ളെ വൈ​കീ​ട്ട് 6.30ന് ​ശ്രീ​നാ​രാ​യ​ണ​ഗു​രു സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ല്‍ മ​ത്താ​യി സു​നി​ലും സം​ഘ​വും ന​യി​ക്കു​ന്ന പാ​ട്ടു​പു​ര​യും എ​ട്ട് മ​ണി​ക്ക് കീ​ഴി​ല്ലം ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മു​ടി​യേ​റ്റും അ​ര​ങ്ങേ​റും.

മി​ക​ച്ച ക​വ​റേ​ജി​ന് പു​ര​സ്‌​കാ​രം

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ 12-ാം എ​ഡി​ഷ​ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ചാ​ര​വും ക​വ​റേ​ജും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വ്ലോഗ​ര്‍​മാ​രു​ടെ യോ​ഗം ജി​ല്ലാ ഡി ​ടി പി ​സി ഓ​ഫിസി​ല്‍ ചേ​ര്‍​ന്നു.
പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വ്‌​ളോ​ഗ​ര്‍​മാ​ര്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യി എ​ത്തി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റെ പ്ര​തി​നി​ധി കു​രീ​പ്പ​ള്ളി സ​ലിം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യു​ടെ പ്രാ​ധാ​ന്യം പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം കൊ​ല്ലം ജി​ല്ല​യു​ടെ പെ​രു​മ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​നും വ്‌​ലോ​ഗ​ര്‍​മാ​രു​ടെ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ല്‍ സം​സാ​രി​ച്ച മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ പ്ര​തി​നി​ധി തൃ​ദീ​പ് കു​മാ​ര്‍ പ​റ​ഞ്ഞു. ജ​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​കു​ന്ന മി​ക​ച്ച വ്‌​ലോ​ഗു​ക​ള്‍ ത​യ്യാ​റാ​ക്കു​ന്ന വ്‌​ളോ​ഗ​ര്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കും.

ആ​വേ​ശ​മാ​യി ഫു​ട്‌​ബോ​ള്‍ മ​ത്സ​രം;

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം ആ​ശ്രാ​മം മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച ആ​വേ​ശ​ക​ര​മാ​യ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ടീം ​ജേ​താ​ക്ക​ള്‍. അ​സി​സ്റ്റ​ന്‍റ് പൊലിസ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിസ് ടീ​മി​നെ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മു​ന്‍ കേ​ര​ള താ​രം ഫൈ​സ​ല്‍ റാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ടീം ​ക​പ്പു​യ​ര്‍​ത്തി​യ​ത്. പെ​നാ​ല്‍​റ്റി ഷൂ​ട്ടൌ​ട്ടി​ലേ​ക്ക് നീ​ണ്ട ആ​ദ്യ ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ജി​ല്ലാ ക​ല​ക്ട​റു​ടെ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പൊ​ലിസ് ടീം ​ഫൈ​ന​ലി​ലെ​ത്തി​യ​ത്. ര​ണ്ടാം ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ഒ​രു ഗോ​ളി​ന് മേ​യ​റു​ടെ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ടീം ​ഫൈ​ന​ലി​ലെ​ത്തി​യ​ത്. ജി​ല്ലാ ക​ല​ക്ട​ര്‍ ആ​നി ജൂ​ലാ തോ​മ​സ് മ​ത്സ​രം കി​ക്ക് ഓ​ഫ് ചെ​യ്തു.

Tags : Frenzy of Excitement Nattuvishesham Districtnews

Recent News

Corehub Up