സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടം.
കൊട്ടാരക്കര: കൊട്ടാരക്കര - പുത്തൂർ റോഡിൽ സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലേക്കു ഇടിച്ചു കയറി അപകടം. കഴിഞ്ഞ ദിവസം രാവിലെ കൊട്ടാരക്കരയിൽ നിന്നും അടൂരിന് പോകുന്ന സൊസൈറ്റി ബസ് കോട്ടത്തല സരിഗ ജംഗ്ഷന് സമീപം ബസ് ഡ്രൈവർ പുത്തൂർ എസ്എൻ പുരം മീര ഭവനിൽ രതീഷ് (43)ന് ഉണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് എതിർ ദിശയിലെ ട്രാൻഫോർമറിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.
ഡ്രൈവർ രതീഷിനെ ചെറിയ പരിക്കുകളോടെ കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പിലേക്ക് ബസ് പോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ട്രാൻഫോർമാറും ബസും പൂർണമായി
തകർന്നു.
Tags : Nattuvishesham DistrictNews DeepikaNews