ഗുരുവായൂരിലേക്ക് ആരംഭിച്ച ടൗൺ ടു ടൗൺ കെഎസ്ആർടിസി പ്രിയദർശനി ബസ് സർവീസ് മില്ലിമോഹൻ ഉദ്ഘാടനം ചെയ്യുന്നു.
കോടഞ്ചേരി: കൂരോട്ടുപാറ- കോടഞ്ചേരി - തിരുവമ്പാടി- കോഴിക്കോട് വഴി ഗുരുവായൂരിലേക്ക് ദീർഘദൂര ടൗൺ ടു ടൗൺ കെഎസ്ആർടിസി പ്രിയദർശനി ബസ് സർവീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു. \
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേ മുറിയിൽ, പഞ്ചായത്ത് അംഗങ്ങളായ ശിവദാസൻ താഴെ പാലാട്ട്, വിൻസൺ തറപ്പിൽ, ബിജു ഓത്തിക്കൽ, ജെയിംസ് കിഴക്കുംകര, സാബു മനയിൽ, വിപിൻ പുതുപ്പറമ്പിൽ, സിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Priyadarshini bus started