x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ള​ക്ക​ൽ -വി​ജ​യ​പു​രം കോ​ഴി​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം


Published: November 6, 2025 05:57 AM IST | Updated: November 6, 2025 05:58 AM IST

അളക്കൽ - വിജയപുരം കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ചാലിയാർ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം.

നി​ല​മ്പൂർ : അ​ള​ക്ക​ൽ - വി​ജ​യ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം. ഇ​തു​സം​ബ​ന്ധി​ച്ച് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ഇ​ന്ന​ലെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നെ​ങ്കി​ലുംതീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു.

കോ​ഴി​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രെ​യു​ള്ള ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ന്പാ​ടം വാ​ർ​ഡി​ലു​ള്ളഅ​ള​ക്ക​ൽ വി​ജ​യ​പു​ര​ത്തെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കോ​ഴി​മാ​ലി​ന്യ​ങ്ങ​ൾവാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണെ​ന്ന പ​രാ​തി​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

യോ​ഗ​ത്തി​ൽ ഭ​ര​ണ സ​മി​തി​ക്കും മാ​ലി​ന്യ സം​സ്ക​ര​ണ ക​ന്പ​നി​ക്കു​മെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണു​യ​ർ​ന്ന​ത്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ രാ​വി​ലെ 11.30 തോ​ടെ ആ​രം​ഭി​ച്ച യോ​ഗം ഉ​ച്ച​ക്ക് 1.30 നാ​ണ് അ​വ​സാ​നി​ച്ച​ത്.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഇ​ന്ന് അ​ടി​യ​ന്ത​ര ബോ​ർ​ഡ് യോ​ഗം വി​ളി​ക്കാ​മെ​ന്നും ക​ന്പ​നി ഉ​ട​മ​യെ വി​ളി​ച്ചു വ​രു​ത്താ​മെ​ന്നും ഭ​ര​ണ​സ​മി​തി ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് അ​യ​വു​ണ്ടാ​യ​ത്. കോ​ഴി മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് ശീ​തീ​ക​രി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ സ​മ​യം ക്ര​മം പാ​ലി​ക്കാ​തെ മാ​ലി​ന്യ​വു​മാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ദി​വ​സ​വും എ​ത്തു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു പു​റ​മെ അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​ത്തി​നും ഇ​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​രി​ക​ൾ, ക്ല​ബ് അം​ഗ​ങ്ങ​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഫ്രീ​സ​ർ സൗ​ക​ര്യ​മി​ല്ലാ​തെ എ​ത്തി​യ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഏ​താ​നും പെ​ട്ടി​ക​ൾ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യും റോ​ഡി​ൽ ര​ക്തം ഒ​ഴു​കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ൽ നി​ന്ന് ദു​ർ​ഗ​ന്ധ​വും വ​മി​ച്ചി​രു​ന്നു. രാ​ത്രി​യാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു വാ​ഹ​ന​ങ്ങ​ൾ കോ​ഴി മാ​ലി​ന്യ​വു​മാ​യി എ​ത്തു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ഇ​ന്ന​ലെ യോ​ഗം വി​ളി​ച്ച​ത്.

ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി​ക​ൾ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ, യു​വ​ജ​നസം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്തു. ശീ​തീ​ക​രി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും പ്ര​യാ​സ​മു​ണ്ടാ​ക്കാ​തെ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും രാ​ത്രി 10 മ​ണി​ക്ക് ശേ​ഷ​മേ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ സ്റ്റി​ക്ക​ർ പ​തി​ച്ചി​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ​യും മാ​ലി​ന്യം കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ ക​ന്പ​നി​ക്ക് സ്റ്റോ​പ് മെ​മ്മോ ന​ൽ​കാ​ത്ത ന​ട​പ​ടി​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. ഇ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​ടി​യ​ന്ത​ര ബോ​ർ​ഡ് യോ​ഗം ചേ​രും.

Tags : Local News Malappuram Nattuvishesham Najeeb Kanthapuram

Recent News

Corehub Up