x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലയൺസ് ക്ലബ് സ്ഥാനാരോഹണം നടത്തി


Published: July 20, 2026 02:05 AM IST | Updated: July 20, 2026 02:05 AM IST

ച​ങ്ങ​നാ​ശേ​രി: കോ​ട്ട​യം, പ​ത്ത​നം​തി​ട്ട , ആ​ല​പ്പു​ഴ ജി​ല്ല​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ല​യ​ണ്‍​സ് ക്ല​ബ്ബു​ക​ളു​ടെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് 318 ബി ​യു​ടെ 2026 - 27 വ​ര്‍​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും വി​വി​ധ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ച​ങ്ങ​നാ​ശേ​രി കോ​ണ്ടൂ​ര്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്നു. വി​നു ജോ​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​റാ​യി ജേ​ക്ക​ബ് ജോ​സ​ഫ് സ്ഥാ​ന​മേ​റ്റു. ല​യ​ണ്‍​സ് മു​ന്‍ ഇ​ന്‍റർ‍​നാ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ വി.​പി. ന​ന്ദ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ന്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ആ​ര്‍. മു​രു​ക​ന്‍ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ല്‍​കി. മ​ള്‍​ട്ടി​പ്പി​ള്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ വി​ന്നി ഫി​ലി​പ്, വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍​മാ​രാ​യ മാ​ര്‍​ട്ടി​ന്‍ ഫ്രാ​ന്‍​സി​സ്, വി​മ​ല്‍ സി. ​ശേ​ഖ​ര്‍, രാ​ജേ​ഷ്ആ​ര്‍. പി​ള്ള, അ​ശോ​ക് കു​മാ​ര്‍ പി.​എ​ന്‍, എം.​കെ. ജോ​സ​ഫ്, ആ​ര്‍. ജ​യ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നേ​ത്ര ചി​കി​ത്സാ ക്യാ​മ്പു​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​ക​ള്‍, നൈ​പു​ണ്യ വി​ക​സ​ന പ​രി​പാ​ടി​ക​ള്‍, സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി, ഡ​യാ​ലി​സി​സ് കി​റ്റ് സ​ഹാ​യ പ​ദ്ധ​തി, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍, അങ്കണ​വാ​ടി പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രേ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, കു​ടി​വെ​ള്ള പ​ദ്ധ​തി, റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ര​ക്ത​ദാ​ന പ​ദ്ധ​തി തു​ട​ങ്ങി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ല​യ​ണ്‍​സ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ തു​ട​ക്കം കു​റി​ച്ചു. മൂ​ന്ന് ജി​ല്ല​ക​ളി​ലെ വി​വി​ധ ല​യ​ണ്‍​സ് ക്ല​ബ്ബു​ക​ളി​ല്‍ നി​ന്നാ​യി ആ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

Tags : The Lions Club held its installation ceremony

Recent News

Corehub Up