x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ലേ​ശ്വ​ര​ത്ത് ആ​കാ​ശ​പാ​ത ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ ജ്വാ​ല


Published: April 18, 2026 01:34 AM IST | Updated: April 18, 2026 01:34 AM IST

നീ​ലേ​ശ്വ​ര​ത്ത് ആ​കാ​ശ​പാ​ത ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മി​തി ന​ട​ത്തി​യ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം.

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത 66ല്‍ ​നീ​ലേ​ശ്വ​ര​ത്ത് ആ​കാ​ശ​പാ​ത (എ​ല​വേ​റ്റ​ഡ് ഹൈ​വേ) നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് നേ​രെ ക​ണ്ണ​ട​ച്ചു നി​ല്‍​ക്കു​ന്ന ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ മെ​ല്ലെ​പ്പോ​ക്കി​നെ​തി​രേ ശ​ക്ത​മാ​യ താ​ക്കീ​താ​യി നീ​ലേ​ശ്വ​ര​ത്ത് പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. നീ​ലേ​ശ്വ​രം കോ​ണ്‍​വ​ന്‍റ് ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ഗ​രം ചു​റ്റി സ​മ​ര​പ്പ​ന്ത​ലി​ല്‍ അ​വ​സാ​നി​ച്ചു.

ദേ​ശീ​യ​പാ​ത വി​ക​സ​നം യാ​ഥാ​ര്‍​ത്ഥ്യ​മാ​കു​മ്പോ​ള്‍ നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ന്‍റെ വാ​ണി​ജ്യ, സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ള്‍ ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നും ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ള്‍ ഇ​ല്ലാ​തെ സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​നും ആ​കാ​ശ​പാ​ത അ​നി​വാ​ര്യ​മാ​ണെ​ന്ന് ജ​ന​കീ​യ സ​മ​ര​സ​മി​തി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളെ ഇ​നി​യും അ​വ​ഗ​ണി​ക്കാ​നാ​ണ് അ​ധി​കാ​രി​ക​ളു​ടെ തീ​രു​മാ​ന​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം.

മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ നി​ര്‍​മി​ക്കു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ മ​ണ്‍​തി​ട്ട പൊ​ളി​ച്ചു​നീ​ക്കി ആ​കാ​ശ​പ്പാ​ത നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്ക​ണ​മെ​ന്ന് ജ​ന​കീ​യ സ​മ​ര സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ​യും ജ​ന​പ്ര​തി​നി​ധി​ക​ളും സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മി​തി​ക്ക് സ​മ​ര സ​മി​തി തു​റ​ന്ന ക​ത്ത് ന​ല്‍​കി.

ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടു​ന്ന പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ‍​ർ​ഢ്യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​തു​വ​രെ ചെ​യ്ത കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും സ​മ​ര​സ​മി​തി വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

 

Tags : Nileshwaram nattuvishesham local news

Recent News

Corehub Up