നവരാത്രി-വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശോഭായാത്ര.
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പൂജ വയ്പ് ചടങ്ങുകള്‍ നടന്നു. നാളെയാണ് പൂജയെടുപ്പും വിദ്യാരംഭവും.
നെല്ലിമൂട് മുലയന്താന്നി ദേവി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്നു വൈകുന്നേരം 6.45 ന് സിദ്ധിദാത്രി പൂജ, ഏഴിന് ലളിതസഹസ്രനാമാര്‍ച്ചന, വിവിധ പൂജാചടങ്ങുകള്‍ ഉണ്ടായിരിക്കും. നാളെ രാവിലെ ഏഴിന് പൂജയെടുപ്പ്, 7.30 ന് വിദ്യാരംഭം. മേല്‍ശാന്തി താമരക്കുളത്തുമഠം ഗോകുല്‍ എസ് ശര്‍മ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകരും.
വെൺപകൽ പൊറ്റയില്‍ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ രാവിലെ എട്ടിന് പൂജയെടുപ്പും ഒന്‍പതിന് വിദ്യാരംഭവും നടക്കും.
നെല്ലിമൂട് കുറ്റിത്താന്നി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നാളെ രാവിലെ 6.30ന് പൂജയെടുപ്പ്. ഏഴിന് വിദ്യാരംഭം. അരുമാനൂര്‍ കോയിക്കവിളാകം ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തില്‍ നാളെ രാവിലെ എട്ടിന് വിദ്യാരംഭം. പെരുങ്കടവിള കൊല്ലംവിളാകത്ത് നടയിൽ ശ്രീബാലഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം ആരംഭിച്ചു. നാളെ രാവിലെ ഏഴിന് പൂജയെടുപ്പ്, തുടര്‍ന്ന് വിദ്യാരംഭം.
പാറശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളില്‍ നാളെ രാവിലെ ഏഴിന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ശബരിമല മുന്‍ മേല്‍ശാന്തി തെക്കേത്തടത്തുമന എന്‍. വിഷ്ണുനന്പൂതിരി, സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകരും.
മരുതത്തൂര്‍ ശ്രീമഹാലക്ഷ്മി ക്ഷേത്രം, കാരോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഊരൂട്ടുകാല ശ്രീ ഭദ്രകാളി ക്ഷേത്രം മുതലായവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.
നവരാത്രി - വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ നവരാത്രി ശോഭായാത്ര നടന്നു. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര ബസ് സ്റ്റാന്‍ഡ് ജംഗ്ഷൻ, രാമേശ്വരം, തേവിയൽ വഴി മഹാലക്ഷ്മി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാർ, താലപ്പൊലി, ഫ്ളോട്ടുകൾ, വിവിധ കലാരൂപ ങ്ങൾ എന്നിവ ശോഭായാത്രയിൽ അണിചേർന്നു.
പരുത്തിപ്പള്ളി എസ്എൻ ഡിപി യോഗം 914-ാം നമ്പർ പരുത്തിപ്പള്ളി ശ്രീ നാരായണ ഗുരുദേവ സരസ്വതി ക്ഷേത്രത്തിന്റെ ഇന്നും നാളെയും നവരാത്രി മഹോത്സവം നട ത്തും. ഇന്നു രാവിലെ 5.40 ന് അഭിഷേകം, 6.30ന് ഉഷഃപൂജ, 8.30 ന് പൂജ, വൈകുന്നേരം അഞ്ചിനു വാഹനപൂജ, 6.30 ന് ദീപാരാധന, അത്താഴപൂജ എന്നിവയുണ്ടാകും.
നാളെ രാവിലെ 5.40ന് അഭിഷേകം, 6.10ന് ഗണപതി ഹോമം, ഏഴിന് ഉഷഃപൂജ, 8.30 ന് വിദ്യാരംഭം എന്നിവ നടത്തും. പരുത്തിപ്പള്ളി ഡോ. കൃഷ്ണൻകുട്ടി വിദ്യാർഥിക ൾക്ക് ആദ്യാക്ഷരം കുറിക്കും.
Tags :