x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ക്കാ​ട് മേ​ൽ​പാ​ലം തൂ​ണു​ക​ളി​ൽ വേ​ണം: സി​പി​എം മ​നു​ഷ്യ​ശൃം​ഖ​ല തീ​ർ​ത്തു

വെബ് ഡെസ്ക്
Published: October 23, 2026 01:55 AM IST | Updated: October 23, 2026 01:55 AM IST

ദേ​ശീ​യ​പാ​ത​യി​ൽ മ​നു​ഷ്യ​ശൃംഖ​ല തീ​ർ​ത്ത​പ്പോ​ൾ.

തൃ​ശൂ​ർ: പു​തു​ക്കാ​ട് മേ​ൽ​പാ​ലം തൂ​ണു​ക​ളി​ൽ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം കൊ​ട​ക​ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ൽ മ​നു​ഷ്യ​ശൃം​ഖ​ല തീ​ർ​ത്തു. പു​തു​ക്കാ​ട് പോ​സ്റ്റ് ഓ​ഫിസ് മു​ത​ൽ ആ​ന്പ​ല്ലൂ​ർ മേ​ൽ​പാ​ലം വ​രെ തീ​ർ​ത്ത മ​നു​ഷ്യ​ശൃം​ഖ​ല​യി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.

പു​തു​ക്കാ​ടി​നെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്ന രീ​തി​യി​ൽ വി​ഭാ​വ​നം​ചെ​യ്ത പ​ദ്ധ​തി​ക്കു പ​ക​രം തൂ​ണു​ക​ളി​ൽ മേ​ൽ​പാ​ലം നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഇ​ട​പെ​ട​ണ​മെ​ന്നു സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. പു​തു​ക്കാ​ട് സെ​ന്‍റ​റി​ൽ ന​ട​ന്ന പൊ​തു​യോ​ഗം കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ടി.​എ. രാ​മ​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ജെ. ഡി​ക്സ​ൻ, അ​ന്പി​ളി വേ​ണു, ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഇ.​കെ. അ​നൂ​പ്, സ​രി​ത രാ​ജേ​ഷ്, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി, പി.​ആ​ർ. പ്ര​സാ​ദ​ൻ, എം.​ആ​ർ. ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up