x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​യു​ഗയാ​ത്ര 24ന് ​പാ​ലാ​യി​ല്‍


Published: February 22, 2026 01:32 AM IST | Updated: February 22, 2026 01:39 AM IST

പാ​ലാ: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന പു​തു​യു​ഗയാ​ത്ര 24ന് ​രാ​വി​ലെ 9.30ന് ​പാ​ലാ​യി​ല്‍ എ​ത്തി​ച്ചേ​രും.

പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​രു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​നെ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ബാ​ന്‍​ഡ് സെ​റ്റി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രി​ച്ച് തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ കു​രി​ശു​പ​ള്ളി​ക്ക​വ​ല​യി​ലേ​ക്ക് ആ​ന​യി​ക്കും. പി​ന്നീ​ട് പ്ര​ക​ട​ന​മാ​യി സ്റ്റേ​ഡി​യം ജം​ഗ്ഷ​ന്‍ വ​ഴി പു​ഴ​ക്ക​ര ന​ഗ​റി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പ​ന്ത​ലി​ല്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്ന് യു​ഡി​എ​ഫ് പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. സ​തീ​ശ് ചൊ​ള്ളാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന പൊ​തു​യോ​ഗം തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എം​എ​ല്‍​എ​മാ​രാ​യ മാ​ണി സി. ​കാ​പ്പ​ന്‍, പി.​ജെ. ജോ​സ​ഫ്, മോ​ന്‍​സ് ജോ​സ​ഫ്, എം​പി​മാ​രാ​യ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, എൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രും കെ.​സി. ജോ​സ​ഫ്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, ജോ​യി ഏ​ബ്ര​ഹാം, ഫി​ല്‍​സ​ണ്‍ മാ​ത്യൂ​സ്, ടോ​മി ക​ല്ലാ​നി, ജോ​ഷി ഫി​ലി​പ്പ്, പി.​എ. സ​ലിം, ഫി​ലി​പ്പ് ജോ​സ​ഫ്, ജോ​സി സെ​ബാ​സ്റ്റ്യ​ന്‍, നാ​ട്ട​കം സു​രേ​ഷ്, തോ​മ​സ് ക​ല്ലാ​ട​ന്‍, കു​ര്യാ​ക്കോ​സ് പ​ട​വ​ന്‍, ബി​ജു പു​ന്ന​ത്താ​നം, തോ​മ​സ് ഉ​ഴു​ന്നാ​ലി, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, ജോ​യി സ്‌​ക​റി​യ, സി.​ടി. രാ​ജ​ന്‍, ആ​ര്‍. സ​ജീ​വ്, എ​ന്‍. സു​രേ​ഷ്, മോ​ളി പീ​റ്റ​ര്‍, സ​ന്തോ​ഷ് കാ​വു​കാ​ട്ട് തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പ്ര​ഫ. സ​തീ​ശ് ചൊ​ള്ളാ​നി, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, ബി​ജു പു​ന്ന​ത്താ​നം, കു​ര്യാ​ക്കോ​സ് പ​ട​വ​ന്‍, ആ​ര്‍. സ​ജീ​വ്, സി.​ടി. രാ​ജ​ന്‍, തോ​മ​സ് ഉ​ഴു​ന്നാ​ലി​ല്‍, സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്ട്, തോ​മ​സു​കു​ട്ടി നെ​ച്ചി​ക്കാ​ട്ട്, ജോ​ഷി വ​ട്ട​ക്കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പു​തു​യു​ഗയാ​ത്ര 24ന് ​പൊ​ൻ​കു​ന്ന​ത്ത്

പൊ​ൻ​കു​ന്നം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗയാ​ത്ര​യ്ക്ക് 24നു ​രാ​വി​ലെ 11ന് ​പൊ​ൻ​കു​ന്നം രാ​ജേ​ന്ദ്ര മൈ​താ​ന​ത്ത് സ്വീ​ക​ര​ണം ന​ൽ​കും. ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ടി​ക്ക​ൽ​നി​ന്നു വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വി​നെ വ​ര​വേ​ൽ​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​കെ. കു​ഞ്ഞാ​ലി​ക്കുട്ടി, ഷാ​ഫി പ​റ​മ്പി​ൽ, ആ​ന്‍റോ ആ​ന്‍റ​ണി, മോ​ൻ​സ് ജോ​സ​ഫ്, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, അ​നൂ​പ് ജേ​ക്ക​ബ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.


പു​തു​യു​ഗ യാ​ത്ര​യെ വ​ര​വേ​ൽ​ക്കാ​ൻ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ന്നും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക​ാത്ത വി​ധ​ത്തി​ൽ ജാ​ഥാ ക്ര​മീ​രി​ക്കു​മെ​ന്നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ജി​ജി അ​ഞ്ചാ​നി പ​റ​ഞ്ഞു. വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ. ഷി​ഹാ​ബു​ദീ​ൻ, സെ​ക്ര​ട്ട​റി മു​ണ്ട​ക്ക​യം സോ​മ​ൻ, കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വൃ​ർ മൂ​ല​കു​ന്ന്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത് മു​തി​ര​മ​ല, മു​സ്‌​ലിം ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​രീം മു​സ്‌‌​ലി​യാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham puthuyuga yathra

Recent News

Corehub Up