x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വായനദിനം : കു​ട്ടി​ക​ളു​ടെ വാ​യ​ന അ​നു​ഭ​വ​ങ്ങ​ൾ


Published: June 19, 2026 04:25 AM IST | Updated: June 19, 2026 04:25 AM IST

ഒ​രു കു​ട​യും കു​ഞ്ഞു​പെ​ങ്ങ​ളും ഇ​ഷ്ട​പു​സ്ത​കം

മു​ട്ട​ത്തു​വ​ർ​ക്കി​യു​ടെ ഒ​രു കു​ട​യും കു​ഞ്ഞു​പെ​ങ്ങ​ളും എ​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ഒ​രു പു​സ്ത​ക​മാ​ണ്. ല​ളി​ത​മാ​യ ഭാ​ഷ​യും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​വ​ത​ര​ണ​വും ഈ ​ക​ഥ​യെ വാ​യ​ന​ക്കാ​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ൾ​ക്ക് വ​ള​രെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. ക​ഥ​യി​ലെ സം​ഭ​വ​ങ്ങ​ൾ വാ​യ​ന​ക്കാ​രു​ടെ മ​ന​സി​ൽ സ്നേ​ഹ​വും ക​രു​ണ​യും സ​ഹാ​നു​ഭൂ​തി​യും വ​ള​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.

ത​ന്‍റെ കു​ഞ്ഞ​നു​ജ​ത്തി​യെ സം​ര​ക്ഷി​ക്കു​ന്ന ഒ​രു ചേ​ട്ട​ന്‍റെ​യും അ​വ​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളു​ടെ​യും ക​ഥ​യാ​ണ് ഇ​തി​ലു​ള്ള​ത്. സ്വ​ന്തം സൗ​ക​ര്യ​ങ്ങ​ൾ മാ​ത്രം നോ​ക്കാ​തെ, മ​റ്റു​ള്ള​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി സ​ഹാ​യ​ഹ​സ്തം നീ​ട്ടേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഈ ​ക​ഥ ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു.

ചെ​റി​യ സ​ഹാ​യ​ങ്ങ​ൾ​പോ​ലും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യ സ​ന്തോ​ഷം ന​ൽ​കു​മെ​ന്ന് ഈ ​കൃ​തി ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു. പ​ങ്കു​വ​യ്ക്ക​ൽ, സ​ഹ​ക​ര​ണം, പ​ര​സ്പ​ര ബ​ഹു​മാ​നം എ​ന്നി​വ ജീ​വി​ത​ത്തി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന മൂ​ല്യ​ബോ​ധ​വും ഈ ​പു​സ്ത​കം ന​ൽ​കു​ന്നു​ണ്ട്.

അ​റി​വി​നോ​ടൊ​പ്പം ഉ​ന്ന​ത​മാ​യ മൂ​ല്യ​ബോ​ധ​വും പ​ക​രു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു പു​സ്ത​ക​മാ​ണ് ഒ​രു കു​ട​യും കു​ഞ്ഞു​പെ​ങ്ങ​ളും.

ബി​യ എ​സ്. ബി​ജു,
ക്ലാ​സ് ഏ​ഴ്
തി​രു​മൂ​ല​വി​ലാ​സം യു​പി സ്കൂ​ൾ
തി​രു​വ​ല്ല.

അ​ക്ഷ​ര​ങ്ങ​ൾ എ​ന്‍റെ കൂ​ടെ​പ്പി​റ​പ്പ്

എ​ന്‍റെ ലോ​കം നി​റ​യെ പു​സ്ത​ക​ങ്ങ​ളാ​ണ്. അ​ക്ഷ​ര​ങ്ങ​ളു​ടെ​യും വാ​ക്കു​ക​ളു​ടെ​യും ലോ​ക​ത്ത് യാ​ത്ര ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ, വാ​യ​ന എ​നി​ക്കൊ​രു ല​ഹ​രി​യാ​യി മാ​റി. വാ​യ​ന​ദി​നം എ​ന്ന​ത് വെ​റു​മൊ​രു ആ​ഘോ​ഷ​മ​ല്ല, മ​റി​ച്ച് എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ലോ​ക​ത്തേ​ക്കു​ള്ള മ​റ്റൊ​രു ചു​വ​ടു​വ​യ്പാ​ണ്.
ഇം​ഗ്ലീ​ഷ് ക​ഥ​ക​ളും നോ​വ​ലു​ക​ളു​മാ​ണ് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടു​കാ​ർ. ഓ​രോ പു​സ്ത​ക​വും ഓ​രോ പു​തി​യ ലോ​ക​മാ​ണ് എ​നി​ക്ക് തു​റ​ന്നു​ത​രു​ന്ന​ത്. ആ ​പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ ഞാ​ൻ സ​ഞ്ച​രി​ക്കു​ന്ന ദേ​ശ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളും എ​ന്‍റെ ചി​ന്ത​ക​ളെ വ​ള​ർ​ത്തു​ന്നു.

എ​ന്‍റെ വാ​യ​ന​യോ​ടു​ള്ള ഈ ​പ്ര​ണ​യം എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ, ഒ​രു കാ​ര്യം തീ​ർ​ത്തു​പ​റ​യാം: ഒ​രു ദി​വ​സം ഒ​രു ന​ല്ല പു​സ്ത​കം വാ​യി​ച്ചു തീ​ർ​ക്കാ​തെ എ​നി​ക്ക് ഉ​റ​ക്കം വ​രി​ല്ല. പു​സ്ത​ക​ങ്ങ​ൾ കൂ​ടെ​യി​ല്ലെ​ങ്കി​ൽ രാ​ത്രി​ക​ൾ എ​നി​ക്ക് വ​ല്ലാ​ത്തൊ​രു ശൂ​ന്യ​ത​യാ​ണ്. വാ​യ​ന​യി​ലൂ​ടെ ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലെ കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളും ഉ​ൾ​ക്കൊ​ണ്ട്, എ​ന്‍റെ അ​റി​വി​ന്‍റെ ച​ക്ര​വാ​ള​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. വാ​യ​ന എ​നി​ക്ക് ന​ൽ​കു​ന്ന ഈ ​സ​ന്തോ​ഷം വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണ്.

ജൂ​ഡി​ത്
ക്ലാ​സ് ആ​റ്,
സെ​ന്‍റ് മേ​രി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ൾ,
ക​ല്ലി​ശേ​രി.

വ​ഴി​കാ​ട്ടി​യാ​യ​ത് സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ

മ​ഹാ​ത്മാ ഗാ​ന്ധി​യ​ടെ എ​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ വാ​യി​ച്ചു​തീ​ർ​ന്ന​പ്പോ​ൾ ഒ​രു മ​ഹാ​നാ​യ നേ​താ​വി​ന്‍റെ ജീ​വി​ത​ക​ഥ വാ​യി​ച്ച​തി​നേ​ക്കാ​ൾ സ​ത്യ​ത്തെ​യും
ധാ​ർ​മി​ക​ത​യെ​യും തേ​ടി​യ ഒ​രു മ​നു​ഷ്യ​ന്‍റെ ആ​ത്മാ​ന്വേ​ഷ​ണ യാ​ത്ര​യി​ൽ പ​ങ്കു​ചേ​ർ​ന്ന അ​നു​ഭ​വ​മാ​ണ് എ​നി​ക്ക് ല​ഭി​ച്ച​ത്. ഈ ​പു​സ്ത​ക​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത ഗാ​ന്ധി​ജി​യു​ടെ ആ​ത്മാ​ർ​ഥ​ത​യാ​ണ്. സ്വ​ന്തം തെ​റ്റു​ക​ളും ബാ​ല​ഹീ​ന​ത​ക​ളും അ​ദ്ദേ​ഹം യാ​തൊ​രു മ​റ​വു​മി​ല്ലാ​തെ തു​റ​ന്നു​പ​റ​യു​ന്നു.

സ​ത്യ​ത്തി​ലേ​ക്കു​ള്ള വ​ഴി എ​ളു​പ്പ​മ​ല്ലെ​ന്നും അ​തി​ന് ആ​ത്മ​പ​രി​ശോ​ധ​ന​യും ആ​ത്മ​നി​യ​ന്ത്ര​ണ​വും ആ​വ​ശ്യ​മാ​ണെ​ന്നും ഈ ​കൃ​തി എ​ന്നെ ബോ​ധ്യ​പ്പെ​ടു​ത്തി. പു​സ്ത​കം വാ​യി​ക്കു​മ്പോ​ൾ സ​ത്യ​സ​ന്ധ​ത, ക്ഷ​മ, ആ​ത്മ​വി​ശ്വാ​സം, ലാ​ളി​ത്യം, അ​ഹിം​സ തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ഞാ​ൻ കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കി.

ജീ​വി​ത​ത്തി​ലെ ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ​പോ​ലും സ​ത്യ​നി​ഷ്ഠ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഗാ​ന്ധി​ജി​യു​ടെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ വ്യ​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. എ​ന്‍റെ ചി​ന്ത​ക​ളെ സ്വാ​ധീ​നി​ക്കു​ക​യും ജീ​വി​ത​ത്തെ പു​തി​യ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ കാ​ണാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്ത ഈ ​പു​സ്ത​കം വി​ല​പ്പെ​ട്ടൊ​രു വാ​യ​നാ​നു​ഭ​വ​മാ​യി മാ​റി.

ആ​ർ.​ഭ​വ്യ,
ക്ലാ​സ് എ​ട്ട്,
സ്റ്റെ​ല്ല മാ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ,
വ​ള​ഞ്ഞ​വ​ട്ടം.

വാ​യ​ന എ​നി​ക്ക് ല​ഹ​രി

വാ​യ​ന എ​നി​ക്ക് ഒ​രു ല​ഹ​രി​യാ​ണ്. ഇ​തി​ൽ ഞാ​ൻ ആ​ന​ന്ദ നൃ​ത്ത​മാ​ടു​ക​യാ​ണ്. ഉ​ണ്ണി​ക്കു​ട്ട​ന്‍റെ ലോ​ക​ത്തി​ലൂ​ടെ എ​ട്ടാ​മ​ത്തെ വ​യ​സി​ൽ ആ​രം​ഭി​ച്ച ശ്രീ​റാ​മി​ന്‍റെ വാ​യ​ന ബാ​ല്യ​കാ​ല​സ​ഖി​യും മ​ഞ്ഞും എ​ന്‍റെ ക​ഥ​യും ആ​ട് ജീ​വി​ത​വും ക​ട​ന്ന് പു​തി​യ കാ​ല​ത്തി​ന്‍റെ റാം ​സി/ ഒ ​ആ​ന​ന്ദി അ​ട​ക്ക​മു​ള്ള പ്രി​യ പു​സ്ത​ക​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്.

സ്‌​കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ വേ​ള​യെ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കു​വാ​ന്‍ ആ​രം​ഭി​ച്ച സ്‌​കൂ​ള്‍ റീ​ഡിം​ഗ് ക്ല​ബാ​ണ് വാ​യ​ന​യു​ടെ വാ​താ​യ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​ശാ​ല​മാ​ക്കു​ന്ന​ത്.
കൂ​ട്ടു​കാ​രു​മാ​യി ചേ​ർ​ന്ന് പു​തി​യ പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി റീ​ഡിം​ഗ് ക്ല​ബ്ബി​നെ സ​ജീ​വ​മാ​ക്കു​ക​യും ചെ​യ്യു​ന്നു.

ശ്രീ​റാം ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,
ഒ​ന്പ​താം ക്ലാ​സ്,
എ​സ് വി ​ഹൈ​സ്കൂ​ൾ, പു​ല്ലാ​ട്.

റാം ​സി/ ഒ ​ആ​ന​ന്ദി ന​ൽ​കി​യ വി​സ്മ​യ​യാ​ത്ര

വാ​യ​ന എ​നി​ക്ക് വെ​റു​മൊ​രു ശീ​ല​മ​ല്ല, അ​ത് മ​റ്റൊ​രു ലോ​ക​ത്തേ​ക്കു​ള്ള യാ​ത്ര​യാ​ണ്. നാ​ലാം ക്ലാ​സി​ൽ തു​ട​ങ്ങി​യ​താ​ണ് ഈ ​യാ​ത്ര. ഞാ​ൻ വാ​യി​ച്ച പു​സ്ത​ക​ങ്ങ​ളി​ൽ എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത് അ​ഖി​ൽ പി. ​ധ​ർ​മ​ജ​ന്‍റെ റാം ​സി / ഒ ​ആ​ന​ന്ദി എ​ന്ന നോ​വ​ലാ​ണ്.
ഇ​തി​ൽ പ്ര​ണ​യ​വും സൗ​ഹൃ​ദ​വും യാ​ത്ര​ക​ളും നി​റ​ഞ്ഞു നി​ല്ക്കു​ന്നു .

അ​തി​ലെ ഓ​രോ വ​രി​യും സി​നി​മ കാ​ണു​ന്ന​തു​പോ​ലെ അ​ത്ര​യും മ​നോ​ഹ​ര​വും ആ​ക​ർ​ഷ​ക​വു​മാ​ണ്. ഈ ​പു​സ്ത​ക​ത്തി​ലെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഭാ​ഗം വാ​ണി​യ​മ്പാ​ടി​യി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ്. ചെ​ന്നൈ​യി​ലെ തി​ര​ക്കു​ക​ളി​ൽ​നി​ന്ന് വ​ലി​യ ന​ഗ​ര​ജീ​വി​ത​ത്തി​ൽ​നി​ന്നു മാ​റി, നാ​യ​ക​ൻ റാ​മും സു​ഹൃ​ത്തു​ക്ക​ളും വെ​ട്രി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​നാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ വാ​ണി​യ​മ്പാ​ടി​യി​ലേ​ക്ക് ന​ട​ത്തു​ന്ന യാ​ത്ര, വാ​യ​ന​ക്കാ​രെ അ​വി​ടേ​ക്ക് കൂ​ടെ​ക്കൂ​ട്ടും.

ഗ്രാ​മീ​ണ ഭം​ഗി​യും അ​വി​ടു​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ സ്നേ​ഹ​വു​മെ​ല്ലാം ആ ​യാ​ത്ര​യി​ൽ വ​ല്ലാ​ത്തൊ​രു അ​നു​ഭൂ​തി​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ആ ​യാ​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തെ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്നു​ണ്ട്. പു​സ്ത​ക​ങ്ങ​ൾ എ​നി​ക്ക് ന​ല്ല അ​റി​വു​ക​ളും പു​തി​യ ലോ​ക​ങ്ങ​ളും ന​ൽ​കു​ന്നു.

എ​സ്. ശ്രീ​യ,
ഏ​ഴാം ക്ലാ​സ്,
സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ വെ​ണ്ണി​ക്കു​ളം.

വാ​യ​ന​പ​ക്ഷാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​ന​പ​ക്ഷാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇന്നു രാ​വി​ലെ 10.30 ന് പ​ത്ത​നം​തി​ട്ട മാ​ര്‍​ത്തോ​മ്മാ ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ.​നി​സാ​മു​ദീ​ന്‍ നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം പി. ​ആ​ര്‍. പ്ര​സാ​ദ് വാ​യ​ന​സ​ന്ദേ​ശം ന​ല്‍​കും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി.ജി. ആ​ന​ന്ദ​ൻ, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പൽ‍ ഹേ​മ മേ​രി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

താ​ലൂ​ക്കു​ത​ല ഉ​ദ്ഘാ​ട​നം

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ താ​ലൂ​ക്കു​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ര​ണ്ടി​ന് മു​ര​ണി യു​പി​എ​സി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​ബി​ജു റ്റി. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​നോ​യ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​യ​ന​ദി​ന സ​ന്ദേ​ശം ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ. ​ര​മേ​ശ് ച​ന്ദ്ര​ൻ, ന​ജീ​ബ് റാ​വു​ത്ത​ർ, വി.​ജി. പ്ര​കാ​ശ് കു​മാ​ർ, പി.​ഡി. ത​ങ്ക​മ്മ , പി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, എ​സ്. വി​ദ്യ, ബി. ​വി​ന​യ​സാ​ഗ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

മ​നോ​ജി​ലൂ​ടെ ക​ട​ൽ​ക​ട​ന്ന് മ​ല​യാ​ള​ത്തി​ന്‍റെ മ​നോ​ജ്ഞം

പ​ത്ത​നം​തി​ട്ട: മ​ല​യാ​ള​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും വി​ദേ​ശ​ത്തും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ എ​ഴു​ത്തു​കാ​ര​നാ​യ മ​നോ​ജ് ക​ള​രി​ക്ക​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​നോ​ജ്ഞം ഭാ​ഷാ പ​ഠ​ന​ശി​ബി​രം വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. കേ​ര​ള​ത്തി​ൽ ഭാ​ഷാ​ധ്യാ​പ​ക​നാ​യി​രു​ന്ന മ​നോ​ജ് ഗ​ൾ​ഫി​ലെ​ത്തി​യ​ശേ​ഷം അ​വി​ടു​ത്തെ മ​ല​യാ​ളി കു​ട്ടി​ക​ളെ മാ​തൃ​ഭാ​ഷ പ​രി​ശീ​ലി​പ്പി​ക്കാ​നാ​ണ് മ​നോ​ജ്ഞം മ​ല​യാ​ള​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.

ഇ​തു പി​ന്നീ​ട് കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ഭാ​ഷ​യ്ക്കും അ​തി​ന്‍റെ സാ​ഹി​ത്യ​രൂ​പ​ങ്ങ​ൾ​ക്കും പ്രാ​മു​ഖ്യം ന​ൽ​കി മ​നോ​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന കാ​വ്യ സ​ന്ധ്യ​ക​ളും ക​ലാ​രൂ​പ​ങ്ങ​ളും ഒ​ട്ടേ​റെ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ കേ​ര​ള​ത്ത​നി​മ​യോ​ടെ ചേ​ർ​ത്തു​പി​ടി​ക്കു​ന്നു​ണ്ട്. മ​നോ​ജ്ഞം മ​ല​യാ​ളം ഭാ​ഷാ​പ​ഠ​ന ക​ള​രി​യി​ലൂ​ടെ ഏ​ക​ദേ​ശം 95,000 വി​ദ്യാ​ർ​ഥി​ക​ൾ സൗ​ജ​ന്യ​മാ​യി മാ​തൃ​ഭാ​ഷ സ്വാ​യ​ത്ത​മാ​ക്കി​യെ​ന്ന് മ​നോ​ജ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

കോ​ഴ​ഞ്ചേ​രി മേ​ലു​ക​ര ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ സ്വ​ന്ത​മാ​യി ഒ​രു വാ​യ​ന​ശാ​ല​യു​മു​ണ്ട് മ​നോ​ജി​ന്. ഷാ​ർ​ജ അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​ന​ശീ​ല​വും എ​ഴു​ത്തും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ മ​നോ​ജ്ഞം മ​ല​യാ​ളം പ്ര​ത്യേ​ക പ​രി​പാ​ടി​യാ​യി ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഭാ​ഷാ​പ​ഠി​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് വി​സ്മ​യം, മ​നോ​ജ്ഞം, മ​ഞ്ജി​മ, മ​ഞ്ജു​ളം എ​ന്നീ പു​സ്ത​ക​ങ്ങ​ൾ മ​നോ​ജ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ഭാ​ര്യ: മ​ഞ്ജു മ​നോ​ജ്‌ സീ​ത​ത്തോ​ട് കെ​ആ​ർ​പി​എം ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, ശ്രീ​ഹ​രി.

മാ​ന​സി​ക സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ വാ​യ​ന ഉ​ത്ത​മ ഔ​ഷ​ധ​മെ​ന്ന്

കോ​ഴ​ഞ്ചേ​രി: ചി​കി​ത്സ​യ്ക്കി​ടെ വാ​യ​ന​യും ഒ​രു മ​രു​ന്നാ​ക്കി മാ​റ്റാ​ൻ ഉ​പ​ദേ​ശി​ക്കു​ക​യാ​ണ് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ആ​ർ. കി​ര​ൺ. മ​ന​സ് അ​സ്വ​സ്ഥ​മാ​കു​മ്പോ​ള്‍, ഒ​രു പു​സ്ത​കം വാ​യി​ക്കു​ക. വെ​ളു​ത്ത ക​ട​ലാ​സി​ലെ ക​റു​ത്ത അ​ക്ഷ​ര​ങ്ങ​ള്‍ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന്‍റെ​യും നി​രാ​ശ​യു​ടെ​യും നി​മി​ഷ​ങ്ങ​ളി​ല്‍ നി​ങ്ങ​ള്‍​ക്ക് സാ​ന്ത്വ​നം ന​ല്‍​കു​ന്ന കൂ​ട്ടാ​ളി​യാ​യി മാ​റു​മെ​ന്ന് ഡോ. ​കി​ര​ൺ സ്വ​ന്തം വാ​യ​നാ​നു​ഭ​വ​ത്തി​ൽ​നി​ന്നു പ​റ​യു​ന്നു. അ​സ്വ​സ്ഥ​മാ​യ മ​ന​സ് ഒ​രു അ​പ്പൂ​പ്പ​ന്‍ താ​ടി​യേ​പ്പോ​ലെ ല​ഘു​വാ​ക്കാ​ൻ ക​ഴി​യു​ന്ന മ​രു​ന്നാ​ണ് വാ​യ​ന.

ക​ഥ​ക​ളി​ലൂ​ടെ, ഉ​ള്‍​ക്ക​രു​ത്ത് ക​ണ്ടെ​ത്താ​നാ​കും. ആ​ശ​യ​ങ്ങ​ള്‍ ന​മ്മ​ള്‍​ക്ക് പു​തി​യ കാ​ഴ്ച​പ്പാ​ട് ന​ല്‍​കും. മ​ന​ന​ത്തി​ലൂ​ടെ, ന​മ്മ​ള്‍ വ്യ​ക്ത​ത ക​ണ്ടെ​ത്തും. ക​ഷ്ട​പ്പാ​ടു​ക​ള്‍ ന​മു​ക്ക് മാ​ത്രം ത​ന​താ​യ​ത​ല്ലെ​ന്ന് പു​സ്ത​ക​ങ്ങ​ള്‍ ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു. വേ​ദ​ന​ക​ൾ​ക്കു ന​ടു​വി​ലും ഒ​രു പു​സ്ത​കം ന​ൽ​കു​ന്ന സാ​ന്ത്വ​നം ഉ​ള്ളി​ലെ​ത്തു​ന്ന മ​രു​ന്നു​ക​ളേ​ക്കാ​ൾ വ​ലു​താ​യി​രി​ക്കും.
പ​ല​പ്പോ​ഴും ഒ​രു പു​സ്ത​കം ന​മ്മ​ള്‍ തേ​ടു​ന്ന ഉ​ത്ത​ര​ങ്ങ​ള്‍ ന​ല്‍​കി​യെ​ന്ന് വ​രി​ല്ല. പ​ക്ഷേ സ​മാ​ധാ​ന​ത്തി​ന്‍റെ ഒ​രു നി​മി​ഷം, പ്ര​ത്യാ​ശ​യു​ടെ ഒ​രു ക​ണി​ക, മ​റ്റൊ​രു ദി​വ​സ​ത്തെ നേ​രി​ടാ​നു​ള്ള ശ​ക്തി തീ​ര്‍​ച്ച​യാ​യും ത​രും എ​ന്നു​റ​പ്പാ​ണ്.

ഒ​ച്ച​പ്പാ​ടു​ക​ള്‍​നി​റ​ഞ്ഞ ഈ ​ലോ​ക​ത്ത്, പു​സ്ത​ക​വാ​യ​ന ഇ​പ്പോ​ഴും അ​സ്വ​സ്ഥ​മാ​യ മ​ന​സി​ന് ഏ​റ്റ​വും സൗ​മ്യ​മാ​യ മ​രു​ന്നു​ക​ളി​ല്‍ ഒ​ന്നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ക​യാ​ണ് ഡോ. ​കി​ര​ൺ.

എ​ഴു​ത്തോ​ല നി​ധി​പോ​ലെ കാ​ക്കു​ന്ന അ​ക്ഷ​ര​സ്നേ​ഹി

അ​ടൂ​ർ: നാ​ലാം വ​യ​സി​ൽ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ പ​ഠി​ക്കാ​ൻ കൈ​യി​ലേ​ന്തി​യ എ​ഴു​ത്തോ​ല ഏ​ഴ​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി നി​ധി​പോ​ലെ കാ​ത്തു​സൂ​ക്ഷി​ക്കു​ക​യാ​ണ് അ​ടൂ​ർ ഏ​ഴം​കു​ളം അ​മ്പ​ഴ​വേ​ലി​ൽ വീ​ട്ടി​ൽ എ​സ്.​ആ​ർ.​സി. നാ​യ​ർ. വാ​യ​ന​യു​ടെ ലോ​ക​ത്ത് ത​ന്‍റെ ക​രു​ത്ത് ഇ​പ്പോ​ഴും ഈ ​ആ​ദ്യാ​ക്ഷ​ര​ങ്ങ​ളാ​ണെ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ നാ​യ​ർ പ​റ​യു​ന്നു.

പ​റ​ക്കോ​ട് അ​ന​ന്ത​രാ​മ​പു​രം ച​ന്ത​യി​ൽ നി​ന്നു വാ​ങ്ങി​യ പ​ന​യോ​ല ഉ​ണ​ക്കി ന​ന​ച്ച് ഞെ​ട്ട​റു​ത്ത് ത​യാ​റാ​ക്കി​യാ​ണ് അ​ന്ന​ത്തെ ആ​ശാ​ന്മാ​ർ കു​ട്ടി​ക​ൾ​ക്കാ​യി എ​ഴു​ത്തോ​ല ഒ​രു​ക്കി​യി​രു​ന്ന​ത്. നാ​രാ​യം കൊ​ണ്ട് അ​ക്ഷ​ര​ങ്ങ​ൾ വെ​ട്ടി​യെ​ഴു​തി​യ​ശേ​ഷം ക​രി​ക്ക​ട്ട​യും തു​ള​സി​നീ​രും ചേ​ർ​ത്ത് അ​ക്ഷ​ര​ങ്ങ​ൾ​ക്ക് ക​റു​പ്പ് നി​റം തെ​ളി​യി​ക്കേ​ണ്ട​ത് കു​ട്ടി​ക​ളു​ടെ ചു​മ​ത​ല​യാ​യി​രു​ന്നു. ആ ​ഓ​ല നോ​ക്കി മ​ണ​ലി​ൽ വി​ര​ലോ​ടി​ച്ചാ​ണ് അ​ന്ന​ത്തെ കു​ട്ടി​ക​ൾ അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​ച്ച​ത്.

സാ​മ്പ​ത്തി​ക​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ ഓ​ല​ത്ത​ടു​ക്കി​ലി​രു​ന്നും മ​റ്റു​ള്ള​വ​ർ ക​രി​മെ​ഴു​കി​യ നി​ല​ത്തി​രു​ന്നു​മാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്. സ്വ​ര​ങ്ങ​ളും വ്യ​ഞ്ജ​ന​ങ്ങ​ളും പ​ഠി​ച്ച് ഒ​ന്നു​മു​ത​ൽ 16 വ​രെ​യു​ള്ള ഗു​ണ​ന​പ്പ​ട്ടി​ക മ​നഃ​പാ​ഠ​മാ​ക്കി​യാ​ൽ ആ​ശാ​ൻ പ​ള്ളി​ക്കൂ​ട​ത്തി​ലെ പ​ഠ​നം പൂ​ർ​ത്തി​യാ​യ​താ​യി ക​ണ​ക്കാ​ക്കും.

വാ​യ​ന​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത താ​ൽ​പ​ര്യ​മാ​ണ് ബി​എ​സ്എ​ൻ​എ​ല്ലി​ൽ നി​ന്നും വി​ര​മി​ച്ച ശേ​ഷം എ.​ആ​ർ.​സി. നാ​യ​രെ എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തെ​ത്തി​ച്ച​ത്. ഇ​തി​ന​കം എ​ട്ട് പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച നാ​യ​രു​ടെ ക​വി​ത​ക​ൾ പ്ര​മു​ഖ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ ദീ​പി​ക​യി​ലു​മെ​ല്ലാം അ​ച്ച​ടി​ച്ചു​വ​ന്നി​ട്ടു​ണ്ട്. ഭാ​ര്യ രാ​ധ​യും മ​ക്ക​ളാ​യ ശ്രീ​ഹ​രി​യും ശ്രീ​ല​ക്ഷ്മി​യും ഈ ​അ​ക്ഷ​ര​യാ​ത്ര​യു​ടെ ക​രു​ത്താ​യി ഒ​പ്പ​മു​ണ്ട്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up