x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്പാ​ദ​ന​ക്കു​റ​വും വി​ല​യി​ടി​വും; കാ​ച്ചി​ല്‍ ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

വെബ് ഡെസ്ക്
Published: November 19, 2026 12:04 AM IST | Updated: November 19, 2026 12:04 AM IST

Reduced prodകു​മ​ഴി വ​ന​ഗ്രാ​മ​ത്തി​ല്‍ കാ​ച്ചി​ല്‍ വി​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍.uction

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കു​മ​ഴി​യി​ലെ കാ​ച്ചി​ല്‍ ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​രു​ള്ള കാ​ച്ചി​ലാ​ണ് കു​മ​ഴി​യി​ലേ​തേ​ങ്കി​ലും വി​ല​യി​ടി​വും ഉ​ത്പാ​ദ​ന​ക്കു​റ​വു​മാ​ണ് ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​രു​ള്ള കാ​ച്ചി​ലാ​ണ് നൂ​ല്‍​പ്പു​ഴ​യി​ലെ വ​ന​ഗ്രാ​മ​മാ​യ കു​മ​ഴി​യി​ലേ​ത്. തെ​ക്ക​ന്‍ ജി​ല്ല​ക​ളാ​യ കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലേ​ക്കാ​ണ് ഇ​വി​ടെ നി​ന്ന് കാ​ച്ചി​ല്‍ ക​യ​റി​പോ​കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ മ​ഴ​യി​ലു​ണ്ടാ​യ ഗ​ണ്യ​മാ​യ​കു​റ​വ് ഉ​ത്പാ​ദ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. കൂ​ടാ​തെ വി​ള​വെ​ടു​പ്പ് കാ​ല​ത്തു​ണ്ടാ​യി​രി​ക്കു​ന്ന വി​ല​യി​ടി​വും ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ കാ​ച്ചി​ല്‍ അ​റു​പ​തു​കി​ലോ ചാ​ക്കി​ന് 3000 രൂ​പ​വ​രെ വി​ല ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ 2000 രൂ​പ​യി​ലും താ​ഴേ​ക്ക് വി​ല​കു​റ​ഞ്ഞു. ഇ​തോ​ടെ മു​ട​ക്കു​മു​ത​ല്‍​പോ​ലും തി​രി​ച്ചു​കി​ട്ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. ഒ​രു ഏ​ക്ക​ര്‍ കാ​ച്ചി​ല്‍ കൃ​ഷി​യി​റി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രു​ന്നു​ണ്ട്. മു​ന്‍​പ് കു​മ​ഴി ഗ്രാ​മ​ത്തി​ലെ പാ​ട​ങ്ങ​ളി​ല്‍ നെ​ല്‍​കൃ​ഷി​യാ​യി​രു​ന്നു ചെ​യ്തു​വ​ന്നി​രു​ന്ന​ത്.

ന​ഞ്ച​യും പു​ഞ്ച​യു​മ​ട​ക്കം ചെ​യ്തു​വ​ന്നി​രു​ന്ന ഭൂ​മി​യി​ല്‍ കാ​ട്ടാ​ന, മാ​ന്‍, പ​ന്നി അ​ട​ക്ക​മു​ള്ള​വ​യു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ പൊ​തു​വേ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ന​ശി​പ്പി​ക്കാ​ത്ത കൃ​ഷി​യാ​യ കാ​ച്ചി​ലി​ലേ​ക്ക് ചു​വ​ട് മാ​റ്റി​യ​ത്. കാ​ച്ചി​ല്‍ വ​ള്ളി​ക​ളെ ഇ​ല​ക​ള്‍​ക്ക് ക​ട്ടി​കൂ​ടു​ത​ലും പൊ​ട്ടി​ച്ചാ​ല്‍ കൊ​ഴു​പ്പു​മു​ള്ള​തി​നാ​ല്‍ കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം കു​റ​വാ​ണ്. ഇ​തേ അ​വ​സ്ഥ​യാ​ണ് മാ​ന​ട​ക്ക​മു​ള്ള മൃ​ഗ​ങ്ങ​ള്‍​ക്കും. അ​തി​നാ​ല്‍​ത​ന്നെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍ നി​ന്ന് വി​ള​സം​ര​ക്ഷി​ക്കാ​ന്‍ കാ​വ​ല്‍​കി​ട​ക്കേ​ണ്ട അ​വ​സ്ഥ​വ​രു​ന്നി​ല്ല​യെ​ന്ന​തും ക​ര്‍​ഷ​ക​രെ കാ​ച്ചി​ല്‍​കൃ​ഷി​യു​മാ​യി അ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags : farmers in crisis. Nattuvishesham Districtnews

Recent News

Corehub Up