പ്രതീകാത്മക ചിത്രം
തൃശൂർ: കേരളത്തിലെ പാട്ടുകൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കാൻ തൃശൂർ സെന്റ് തോമസ് കോളജും ജനസംസ്കാര ചലച്ചിത്രകേന്ദ്രവും നൻമ തൃശൂർ ജില്ലാകമ്മിറ്റിയും സംയുക്തമായി അഖില കേരള സംഗീതമത്സരം നടത്തും. സെന്റ് തോമസ് കോളജിൽ 25നു രാവിലെ 9.30ന് സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്യും.
എട്ടുപേർ അടങ്ങുന്ന പത്തു സംഘങ്ങളായാണു മത്സരം. ലളിതഗാനം, സിനിമാഗാനം, ദേശഭക്തിഗാനം, നാടൻപാട്ട് എന്നീ ഇനങ്ങളിലാണു മത്സരം. ഓരോ ഇനത്തിലും ഒന്നും രണ്ടും പുരസ്കാരങ്ങളും ഓവറോൾ പുരസ്കാരവും നൽകും. വൈകീട്ട് നാലിനു സംഗീതനാടക അക്കാദമി ചെയർമാൻ ജി. വേണുഗോപാൽ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. സംഗീതസംവിധായകൻ മോഹൻ സിത്താര ജേതാക്കളെ പ്രഖ്യാപിക്കും.
സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ, ലളിതകലാ അക്കാദമി സെക്രട്ടറി എം.കെ. ഷിബു, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എ. മാർട്ടിൻ, നൻമ തൃശൂർ ജില്ലാ സെക്രട്ടി രവി കേച്ചേരി, ഐഎഫ്എഫ്ടി ഡയറക്ടർ ചെറിയാൻ ജോസഫ് എന്നിവർ പങ്കെടുക്കും.
Tags :