ചാലക്കുടി: മർച്ചന്റ് അസോസിയേഷന്റെ നവീകരിച്ച ജൂബിലി ബിൽഡിംഗ് ഹാൾ തുറന്നു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റും വ്യപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷററുമായ ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, ട്രഷറർ ഷൈജു പുത്തൻപുരയ്ക്കൽ, വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ കൊളത്താപ്പിള്ളി, എം.ഡി. ഡേവിസ്, സെക്രട്ടറിമാരായ എൻ.എ. ഡേവിസ് വെളിയത്ത്, ഗോവിന്ദൻകുട്ടി, ബിജു മാളക്കാരൻ, റെയ്സൻ ആലൂക്ക, ജോയ് പാനികുളം, ആ ന്റോ എരിഞ്ഞേരി, പി.വി. ആന്റണി, യൂത്ത്വിംഗ് പ്രസിഡന്റ് ലിന്റോ തോമസ്, വനിതാവിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ്, സിന്ധു ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Renovated Merchant Jubilee