നവീകരിച്ച എടത്വ സെന്റ് മേരീസ് എല്‍പി സ്കൂള്‍ കെട്ടിടം.
എടത്വ: നവീകരിച്ച എടത്വ സെന്റ് മേരീസ് എല്‍പി സ്കൂള്‍ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ഇന്ന് നടക്കും. എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ നേതൃത്വത്തിലാണ് സ്കൂള്‍ കെട്ടിടം നവീകരിച്ചത്.
ഇന്നു രാവിലെ 10ന് സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍ ആശീര്‍വാദകര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളന ഉദ്ഘാടനം റെജി ചെറിയാന് എംഎല്‍എ നിര്‍വഹിക്കും.
ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോബി ആന്റണി മൂലയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. വാര്‍ഡ് മെംബര്‍ ജി. ജയചന്ദ്രന്, എഇഒ ജി. ഗോപലാല്‍, കൈക്കാരന് മനോജ് മാത്യു പുത്തന്‍വീട്ടില്‍, പിറ്റിഎ പ്രസിഡന്റ് സേവ്യര്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
Tags : Local News Nattuvishesham Renovated St. Mary's LPS