x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പ​ത്ത​ര​മാറ്റിൽ കോ​ത​മം​ഗ​ലം

വെബ് ഡെസ്ക്
Published: October 20, 2026 03:36 AM IST | Updated: October 20, 2026 03:36 AM IST

എ​റ​ണാ​കു​ളം റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ലാ ടീമിന്‍റെ വിജയാഹ്ലാദം.

കൊ​ച്ചി: ആ​ധി​പ​ത്യ​ത്തി​ന് ഇ​നി​യും ഇ​ള​ക്ക​മി​ല്ല, റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ല്‍ കി​രീ​ടം നി​ല​നി​ര്‍​ത്തി കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല 23മ​ത് ത​വ​ണ​യും ചാ​മ്പ്യ​ന്മാ​രാ​യി. സ്വ​ര്‍​ണ​ത്തി​ള​ക്ക​ത്തി​ല്‍ ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തി​യ കോ​ത​മം​ഗ​ലം 41 സ്വ​ര്‍​ണ​വും 32 വെ​ള്ളി​യും 22 വെ​ങ്ക​ല​വു​മ​ട​ക്കം 344 പോ​യി​ന്‍റ് നേ​ടി​യാ​ണ് കി​രീ​ട​മ​ണി​ഞ്ഞ​ത്. സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ എ​ച്ച്എ​സ്എ​സി​ന്‍റെ ക​രു​ത്തും ഉ​പ​ജി​ല്ല​യു​ടെ കു​തി​പ്പി​ന് ഊ​ര്‍​ജ​മാ​യി. മു​ൻ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 77 പോ​യി​ന്‍റ് കൂ​ടു​ത​ൽ നേ​ടി​യാ​ണ് ഇ​ക്കു​റി കി​രീ​ട​ധാ​ര​ണം. 267 ആ‍​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പോ​യി​ന്‍റ് നി​ല. എ​ന്നാ​ല്‍, 2024ല്‍ ​നേ​ടി​യ 368 പോ​യി​ന്‍റി​ന്‍റെ മി​ക​വി​നൊ​പ്പ​മെ​ത്താ​ന്‍ ഇ​ക്കു​റി ക​ഴി​ഞ്ഞി​ല്ല. എ​ങ്കി​ലും എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി കി​രീ​ട​ത്തി​ല്‍ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ന്‍ കോ​ത​മം​ഗ​ല​ത്തി​നാ​യി.

അ​ങ്ക​മാ​ലി ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. 12 സ്വ​ര്‍​ണ​വും 13 വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മ​ട​ക്കം 134 പോ​യി​ന്‍റാ​ണ് സ​മ്പാ​ദ്യം. ക​ഴി​ഞ്ഞ വ​ര്‍​ഷം 217 പോ​യി​ന്‍റു​മാ​യി റ​ണ്ണ​റ​പ്പാ​യ അ​ങ്ക​മാ​ലി​ക്ക് ഇ​ക്കു​റി പോ​യി​ന്‍റി​ല്‍ ഇ​ടി​വു​ണ്ടാ​യി. മൂ​ക്ക​ന്നൂ​ര്‍ എ​സ്എ​ച്ച് ഓ​ര്‍​ഫ​നേ​ജ് സ്‌​കൂ​ളി​ന്‍റെ മി​ക​വാ​ണ് അ​ങ്ക​മാ​ലി​യു​ടെ മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്താ​യ​ത്. പെ​രു​മ്പാ​വൂ​ര്‍ ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി. 10 സ്വ​ര്‍​ണ​വും ഏ​ഴ് വെ​ള്ളി​യും 16 വെ​ങ്ക​ല​വു​മ​ട​ക്കം 102 പോ​യി​ന്‍റാ​ണ് പെ​രു​മ്പാ​വൂ​ർ നേ​ടി​യ​ത്.

എ​റ​ണാ​കു​ളം (70), നോ​ര്‍​ത്ത് പ​റ​വൂ​ര്‍(47), വൈ​പ്പി​ന്‍(35), കോ​ല​ഞ്ചേ​രി(34), ആ​ലു​വ(33), മ​ട്ടാ​ഞ്ചേ​രി(32), ക​ല്ലൂ​ര്‍​ക്കാ​ട്(15) എ​ന്നി​ങ്ങ​നെ​യാ​ണ് പ​ത്തു​വ​രെ​യു​ള്ള സ്ഥാ​ന​ക്കാ​ര്‍. നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മേ​ള​യി​ല്‍ ഒ​രേ​യൊ​രു മീ​റ്റ് റി​ക്കാ​ര്‍​ഡ് മാ​ത്ര​മാ​ണ് പി​റ​ന്ന​ത്. ജൂ​നി​യ​ര്‍ ബോ​യ്‌​സ് ഷോ​ട്ട്പു​ട്ടി​ല്‍ തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്‌​വ​ണ്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി ജൂ​ഡ ജേ​ക്ക​ബ് 17 വ​ര്‍​ഷം മു​മ്പ് കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ എ​ച്ച്എ​സ്എ​സി​ലെ താ​ര​മാ​യി​രു​ന്ന ജി​ബി​ന്‍ റെ​ജി സ്ഥാ​പി​ച്ച 12.47 മീ​റ്റ​ര്‍ ദൂ​രം പ​ഴ​ങ്ക​ഥ​യാ​ക്കി. 12.76 മീ​റ്റ​റാ​ണ് പു​തി​യ സ്വ​ര്‍​ണ​ദൂ​രം.

Tags :

Recent News

Corehub Up