കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കൊളജിയറ്റ് ആൺകുട്ടികളുടെ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് കാഞ്ഞങ്ങാട് ഫിറ്റ് 24 പ്രീമിയം ഫിറ്റ്നസ് ക്ലബിൽ തുടക്കമായപ്പോൾ.
കാഞ്ഞങ്ങാട്: കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റെർ കൊളേജിയറ്റ് ആൺകുട്ടികളുടെ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് കാഞ്ഞങ്ങാട് ഫിറ്റ് 24 പ്രീമിയം ഫിറ്റ്നസ് ക്ലബിൽ തുടക്കമായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പ്രഫ. പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു.
സജിത്ത് അതിയാമ്പൂർ അധ്യക്ഷത വഹിച്ചു. സർവകലാശാല കായിക വിഭാഗം അസി. ഡയറക്ടർ ഡോ.കെ അനൂപ് കുമാർ, എം. സെബാസ്റ്റ്യൻ, പി. രമേശ് കുമാർ, ഡോ. പ്രജു കെ. പോൾ, സി. രോഹിത്, കെ. സജീവൻ, എം. ശ്രീജിത്ത്, മുഹമ്മദ് സൽമാൻ, കെ. ലേഖ, എ. സുമേഷ്, അജയകുമാർ നെല്ലിക്കാട്ട്, നാരായണൻ കുട്ടി എന്നിവർ എന്നിവർ പങ്കെടുത്തു. 40 കോളജുകളിൽ നിന്നായി 120 ഓളം താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
Tags :