x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ട്ട ആ​ശ്ര​മം ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: October 20, 2026 05:12 AM IST | Updated: October 20, 2026 05:12 AM IST

പോ​ട്ട ആ​ശ്ര​മം ജം​ഗ്ഷ​നി​ൽ അ​നു​വ​ദി​ച്ച അ​ടി​പ്പാ​ത നി​ർ​മാ​ണം ഉ​ട​നെ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ട്ട സൗ​ഹൃ​ദം ചാ​രി​റ്റി ബി​ൾ സൊ​സൈ​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ.

ചാ​ല​ക്കു​ടി: പോ​ട്ട ആ​ശ്ര​മം ജം​ഗ് ഷ​നി​ൽ അ​നു​വ​ദി​ച്ച അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം എ​ത്ര​യും പെ​ട്ടെ​ന്ന് ആ​രം​ഭി​ച്ചു പ​ണി​പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ട്ട സൗ​ഹൃ​ദം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന സി​ഗ്ന​ൽ സം​വി​ധാ​നം ഒ​ഴി​വാ​ക്കി പോ​ട്ട ആ​ശ്ര​മം ജം​ഗ്ഷ​ൻ അ​ട​ച്ചു​കെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തു​നി​ന്നും മ​റു​വ​ശ​ത്തേ​ക്ക് ക​ട​ന്നു​പോ​കാ​ൻ കാ​ൽ​ന​ട​ക്കാ​ർ​ക്കു വ​ഴി​യി​ല്ലാ​താ​യി.

ദേ​ശീ​യ പാ​ത​യി​ലു​ടെ അ​തി​വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​വ​ർ ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പോ​ട്ട ആ​ശ്ര​മ​ത്തി​ലേ​ക്കു വ​രു​ന്ന​വ​ർ ഇ​തു​മൂ​ലം ദു​രി​ത​ത്തി​ലാ​യി. അ​പ​ക​ട​ങ്ങ​ളി​ൽ കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വാ​യി മാ​റി.

ഇ​വി​ടെ അ​ടി​പ്പാ​ത​ക്കു​വേ​ണ്ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ 48 കോ​ടി അ​നു​വ​ദി​ച്ച​താ​യി അ​ന്ന​ത്തെ സം​സ്ഥാ​ന ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​ന്‍റെ ഓ​ഫി​സി​ൽ​നി​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മ​നാ​യി​രു​ന്ന എ​ബി ജോ​ർ​ജി​നെ അ​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ട് ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല,
പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ൽ ഷാ ജി തോ​മ​സ്, ജോ​യ് പൈ​നാ​ട​ത്ത്, ബേ​ബി ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up