കാറളത്ത് കൊല്ലപ്പെട്ട സാവിത്രിയുടെ മക്കള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നന്ദി പറയാന്‍ എത്തിയപ്പോള്‍. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സമീപം.
ഇരിങ്ങാലക്കുട: കാറളം അരുമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു പരമാവധി ശിക്ഷവാങ്ങി നല്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല .
പ്രതിയെ 48 മണിക്കൂറിനകം പിടികൂടിയ ആഭ്യന്തരവകുപ്പിന് നന്ദി പറയുന്നതിന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എക്കൊപ്പം എത്തിയ സാവിത്രിയുടെ മക്കളായ സുഭാഷ്, സുമേഷ് എന്നിവര്‍ക്കാണു മന്ത്രി ഉറപ്പുനല്‍കിയത്.
കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, വാര്‍ഡ് അംഗം കെ.ബി. ഷമീര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags :