x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ: കാ​തോ​ലി​ക്കാ ബാ​വാ

വെബ് ഡെസ്ക്
Published: October 20, 2026 06:02 AM IST | Updated: October 20, 2026 06:02 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഭ​ദ്രാ​സ​ന റൂ​ബി ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ദീ​പം തെ​ളി​യി​ക്കു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​മൂ​ഹ​ത്തി​ന്‍റെ ന​ൻ​മ​യ്ക്കാ​യി ഒ​ന്നി​ച്ച് നി​ല​കൊ​ള്ളു​ക​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത വ്യ​ക്തി ജീ​വി​ത​ത്തി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും നാം ​ഓ​രോ​രു​ത്ത​രും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭാ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നാ​ല് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​യാ​ണ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കി സം​ഘ​ടി​പ്പി​ച്ച റൂ​ബി ജൂ​ബി​ലി "ഒ​ലി​വ് 40’ സ​മാ​പ​ന സ​മ്മേ​ള​നം ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. നാ​ല് പ​തി​റ്റാ​ണ്ട് മു​ൻ​പ് മ​ല​ബാ​റി​ന്‍റെ മ​ണ്ണി​ൽ രൂ​പം​കൊ​ണ്ട ഭ​ദ്രാ​സ​നം ആ​ത്മീ​യ ത​ണ​ലി​നൊ​പ്പം വ​യ​നാ​ടി​ന്‍റെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ​സാ​മൂ​ഹി​ക​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ വ​ലി​യ സം​ഭാ​വ​ന​ക​ളാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും കാ​തോ​ലി​ക്കാ ബാ​വാ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് സ​മാ​പ​ന പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ന്ന​ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഭ​ദ്രാ​സ​ന പ​രി​ധി​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ക​ച്ച ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യും ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.
മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 40 വ​ർ​ഷ​ത്തെ ച​രി​ത്രം അ​ട​ങ്ങി​യ റൂ​ബി ജൂ​ബി​ലി സ്മ​ര​ണി​ക "നി​ർ​മ്മ​ല ച​രി​തം’ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ ന​വീ​ക​രി​ച്ച വെ​ബ്സൈ​റ്റ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സ​ഭാ അ​ൽ​മാ​യ ട്ര​സ്റ്റി റോ​ണി വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, മ​ല​ബാ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ബോ​ബി പീ​റ്റ​ർ, ബ​ത്തേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ, ഭ​ദ്രാ​സ​ന വൈ​ദി​ക സം​ഘം സെ​ക്ര​ട്ട​റി ഫാ. ​എ​ൻ.​ഐ. ജോ​ണ്‍, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ബി​ജു സ്ക​റി​യ, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം ടി.​ജെ. ഏ​ബ്ര​ഹാം, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ബേ​ബി ജോ​ണ്‍, റൂ​ബി ജൂ​ബി​ലി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​സ​ഫ് പി. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up