x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​രീ​ടം നെ​യ്യാ​റ്റി​ന്‍​ക​ര​യ്ക്ക്; രാ​ജ​കീ​യം ജി.​വി. രാ​ജ

തോ​മ​സ് വ​ര്‍​ഗീ​സ്
Published: October 20, 2026 06:06 AM IST | Updated: October 20, 2026 06:06 AM IST

സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ർ ഹ​ഡി​ൽ​സി​ൽ സ്വ​ർ​ണം നേ​ടി​യ മൈ​ലം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ലെ ജെ​സ്‌​വി​ൻ ബി​നു​വി​ന്‍റെ പ്ര​ക​ട​നം.

ആ​റ്റി​ങ്ങ​ല്‍: മൂ​ന്നു ദി​വ​സം സ്‌​കൂ​ള്‍ കാ​യി​ക​താ​ര​ങ്ങ​ളു​ടെ കു​തി​പ്പി​നു വേ​ദി​യാ​യ ആ​റ്റി​ങ്ങ​ല്‍ ശ്രീ​പാ​ദം സ്റ്റേ​ഡി​യ​ത്തി​ല്‍ കി​രീ​ട​മു​യ​ര്‍​ത്തി നെ​യ്യാ​റ്റി​ന്‍​ക​ര സ​ബ്ജി​ല്ല. റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ 17 സ്വ​ര്‍​ണ​വും 15 വെ​ള്ളി​യും 13 വെ​ങ്ക​ല​വു​മാ​യി 188 പോ​യി​ന്‍റോ​ടെ​യാ​ണു നെ​യ്യാ​റ്റി​ന്‍​ക​ര സ​ബ് ജി​ല്ല കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. എ​തി​രാ​ളി​ക​ളെ ഏ​റെ പി​ന്നി​ലാ​ക്കി​യാ​യി​രു​ന്നു നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ കി​രീ​ട നേ​ട്ടം. റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യ തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ന്‍റെ സ​മ്പാ​ദ്യം മൂ​ന്നു സ്വ​ര്‍​ണ​വും 12 വെ​ള്ളി​യും 11 വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 86 പോ​യി​ന്‍റ്. ര​ണ്ടു സ്വ​ര്‍​ണ​വും നാ​ലു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വു​മാ​യി 31 പോ​യി​ന്‍റോ​ടെ കി​ളി​മാ​നൂ​ര്‍ സ​ബ് ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.


ജി​.വി. രാ​ജ​യു​ടെ പ്ര​ക​ട​നം രാ​ജ​കീ​യം


സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ മൈ​ലം ജി.​വി. രാ​ജാ സ്‌​കൂ​ള്‍ ആ​റ്റി​ങ്ങ​ല്‍ ശ്രീ​പാ​ദം സ്റ്റേ​ഡി​യം മൂ​ന്നുനാ​ള്‍ അ​ട​ക്കി വാ​ഴു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു ന​ട​ത്തി​യ​ത്. തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കു​ന്നു​വെ​ന്ന ചൊ​ല്ലി​നു തു​ല്യ​മാ​യി​രു​ന്നു ജി.​വി. രാ​ജാ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം. റ​വ​ന്യു​ത​ല​ത്തി​ല്‍ ചാ​മ്പ്യ​ന്‍ ജി​ല്ല​യാ​യ നെ​യ്യാ​റ്റി​ന്‍​ക​ര ഉ​ള്‍​പ്പെ​ടെ ആ​റു സ​ബ് ജി​ല്ല​ക​ള്‍​ക്കു കി​ട്ടി​യ പോ​യി​ന്‍റുക​ള്‍ മൊ​ത്തം ഉ​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ല്‍ മെ​ഡ​ലും പോ​യി​ന്‍റു​മാ​ണ് ജി.​വി. രാ​ജാ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ താ​ര​ങ്ങ​ള്‍ മാ​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്.

53 സ്വ​ര്‍​ണ​വും 31 വെ​ള്ളി​യും എ​ട്ടു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 366 പോ​യി​ന്‍റാ​ണ് ജി.​വി. രാ​ജാ സം​ഘം സ്വ​ന്ത​മാ​ക്കി​യ​ത്. സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ വി​ഭാ​ഗ​ത്തി​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​തി​നാ​ല്‍ ചാ​മ്പ്യ​ന്‍ ജി​ല്ല​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളു​ക​ളു​ടെ മെ​ഡ​ല്‍ നേ​ട്ടം പ​രി​ഗ​ണി​ക്കാ​റി​ല്ല. സ്‌​പോ​ര്‍​ട​സ് ഹോ​സ്റ്റല്‍ വി​ഭാ​ഗ​ത്തി​ല്‍ എ​ട്ടു സ്വ​ര്‍​ണ​വും 11 വെ​ള്ളി​യും 14 വെ​ങ്ക​ല​വു​മാ​യി 87 പോ​യി​ന്‍റോടെ ശ്രീ ​അ​യ്യ​ങ്കാ​ളി സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ലാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.


മി​ക​ച്ച സ്‌​കൂ​ളാ​യി അ​രു​മാ​നൂ​ര്‍ വി​എ​ച്ച്എ​സ്എ​സ്

ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച സ്‌​കൂ​ളാ​യി നെ​യ്യാ​റ്റി​ന്‍​ക​ര സ​ബ് ജി​ല്ല​യി​ലെ എം​വി​എ​ച്ച്എ​സ്എ​സ് അ​രു​മാ​നൂ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഏ​ഴു സ്വ​ര്‍​ണ​വും ഏ​ഴു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 62 പോ​യി​ന്‍റു​മാ​യാ​ ണ് അ​രു​മാ​നൂ​ര്‍ ചാ​മ്പ്യ​ന്‍ പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​രു സ്വ​ര്‍​ണ​വും ആ​റു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മാ​യി 26 പോ​യി​ന്‍റോടെ കാ​ഞ്ഞി​രം​കു​ളം പി​കെ​എ​സ്എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തും ര​ണ്ടു സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും ഒരു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 14 പോ​യി​ന്‍റുമാ​യി എ​ച്ച്എ​സ്എ​സ് കി​ളി​മാ​നൂ​ര്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.


വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​മാ​രി​ലും ജി.​വി. രാ​ജ​യു​ടെ ആ​ധി​പ​ത്യം

സ​ബ് ജൂ​നിയ​ര്‍, ജൂ​നിയ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​മാ​രി​ലും ജി.​വി. രാ​ജ​യു​ടെ ആ​ധി​പ​ത്യം. സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ജി. ​വി. രാ​ജ​യു​ടെ എ. ​ശി​വ​പ്ര​സാ​ദ്, ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പി.​അ​ദി​ത്ത്, സ​ബ് ജൂ​നി​യ​റി​ല്‍ എം. ​ശ്രീ​ഹ​രി എ​ന്നി​വ​ര്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി.
സ​ബ് ജൂ​നിയ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ജി.​വി. രാ​ജ​യു​ടെ എ​സ്. സ​ങ്കീ​ര്‍​ത്ത​ന വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യ​പ്പോ​ള്‍ ജൂ​നിയ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ജി.​വി. രാ​ജാ താ​ര​ങ്ങ​ളാ​യ എ​ച്ച്.​എ​സ്. ഹ​ര്‍​ഷ, പി.​ആ​ര്‍. അ​മ​ല എ​ന്നി​വ​ര്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​പ​ട്ടം പ​ങ്കു​വെ​ച്ചു. സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ അ​രു​മാ​നൂ​ര്‍ എം​വി എ​ച്ച്എ​സ്എ​സി​ലെ റി​യാ ച​ന്ദ​ന്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍ പ​ട്ടം സ്വ​ന്ത​മാ​ക്കി.

Tags :

Recent News

Corehub Up