x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട്ടാ​മൂ​ല​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ താ​ണ്ഡ​വം; നെ​ൽ​കൃ​ഷി ന​ശി​ച്ചു

വെബ് ഡെസ്ക്
Published: October 20, 2026 05:56 AM IST | Updated: October 20, 2026 05:56 AM IST

തോ​ട്ടാ​മൂ​ല​യി​ൽ കാ​ട്ടാ​ന ന​ശി​പ്പി​ച്ച നെ​ൽ​കൃ​ഷി.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടാ​മൂ​ല​യി​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി. മൂ​ന്ന് കാ​ട്ടാ​ന​ക​ളാ​ണ് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് ശ​ല്യ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ന്ന​ത്. വ​നാ​തി​ർ​ത്തി​യി​ലെ തൂ​ക്ക് ഫെ​ൻ​സിം​ഗ് ത​ക​ർ​ത്ത് ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ മു​ണ്ട​പ്ലാ​ക്ക​ൽ സു​രേ​ഷ്, വ​ട്ട​തൊ​ട്ടി ധ​നേ​ഷ്, വി.​ഡി. പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നെ​ൽ​കൃ​ഷി​യാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. സു​രേ​ഷ് പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് നെ​ൽ​കൃ​ഷി​യി​റി​ക്കി​യ​രി​ക്കു​ന്ന​ത്. ക​തി​രി​ടാ​റാ​യ സ​മ​യ​ത്താ​ണ് കാ​ട്ടാ​ന​ക​ൾ വി​ള​ന​ശി​പ്പി​ച്ച​ത്. അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​താ​ണ് നി​ല​വി​ലെ കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കൃ​ഷി​നാ​ശ​ത്തി​ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്. വ​ന്യ​ജീ​വി​ക​ൾ കൃ​ഷി​ന​ശി​പ്പി​ച്ചാ​ൽ ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ നെ​ല്ല് സം​ഭ​രി​ക്കു​ന്ന താ​ങ്ങു​വി​ല​യ്ക്ക് അ​നു​സൃ​ത​മാ​യി ന​ൽ​ക​ണ​മെ​ന്നും കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ വാ​ച്ച​ർ​മാ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up