x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഴ്ച​യു​ള്ള​വ​ര്‍ കാ​ഴ്ച​പ്പാ​ടു​മു​ള്ള​വ​രാ​ക​ണം: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

വെബ് ഡെസ്ക്
Published: October 20, 2026 05:18 AM IST | Updated: October 20, 2026 05:18 AM IST

ല​യ​ണ്‍​സ് വി​ഷ​ന്‍ വീ​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് തൃ​ശൂ​രി​ന്‍റെ ല​യ​ണ്‍​സ് വി​ഷ​ന്‍ ഓ​ഫ് ദി ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ല്‍​നി​ന്നു ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​

തൃ​ശൂ​ര്‍: കാ​ഴ്ച​യു​ള്ള​വ​ര്‍ സ​മൂ​ഹ​ത്തി​നോ​ടു കാ​ഴ്ച​പ്പാ​ടു​ള്ള​വ​രാ​ക​ണ​മെ​ന്നു മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. ല​യ​ണ്‍​സ് വി​ഷ​ന്‍ ഓ​ഫ് ദി ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം തൃ​ശൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി​ക്കു സ​മ​ര്‍​പ്പി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ഴ്ച​യു​ണ്ടാ​യി​ട്ടും ചു​റ്റു​മു​ള്ള​വ​രു​ടെ ക​ഷ്ട​ത​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​തി​രി​ക്കു​ന്ന​തു ദുഃ​ഖ​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​റെ​ന്നി മു​ണ്ട​ന്‍​കു​ര്യ​നു മ​ന്ത്രി പു​ര​സ്‌​കാ​രം കൈ​മാ​റി. നേ​ത്ര​രോ​ഗ​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ 25 വ​ര്‍​ഷ​ത്തെ സേ​വ​നം കാ​ഴ്ച​വ​ച്ച ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ച്ചു.

ല​യ​ണ്‍​സ് വി​ഷ​ന്‍ വീ​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് തൃ​ശൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​ക​ച്ച നേ​ത്ര​ചി​കി​ത്സാ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​തി​നു​ള്ള ല​യ​ണ്‍​സ് വി​ഷ​ന്‍ ഓ​ഫ് ദി ​ഇ​യ​ര്‍ പു​ര​സ്‌​കാ​ര​മാ​ണു ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി​ക്കു സ​മ്മാ​നി​ച്ച​ത്. നേ​ത്ര​രോ​ഗ​ചി​കി​ത്സാ​രം​ഗ​ത്തെ 75 വ​ര്‍​ഷ​ത്തെ സേ​വ​ന​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണു പു​ര​സ്‌​കാ​രം.

ച​ട​ങ്ങി​ൽ മേ​യ​ര്‍ ഡോ. ​നി​ജി ജ​സ്റ്റി​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി. പ്രോ​ഗ്രാം ചെ​യ​ര്‍​മാ​ന്‍ ജെ​യിം​സ് വ​ള​പ്പി​ല വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് തൃ​ശൂ​ര്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​റെ​ന്നി മു​ണ്ട​ന്‍​കു​ര്യ​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 75 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​റു​കോ​ടി​പേ​ര്‍​ക്കു കാ​ഴ്ച​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നു ഫാ. ​മു​ണ്ട​ന്‍ കു​ര്യ​ന്‍ പ​റ​ഞ്ഞു.

നേ​ത്ര​പ​രി​ച​ര​ണ​രം​ഗ​ത്ത് കാ​ല്‍​നൂ​റ്റാ​ണ്ട് സേ​വ​നം ന​ട​ത്തി​യ ഡോ. ​അ​ലെ​ക്സ് ജോ​സ​ഫ്, ഡോ. ​മോ​ന്‍​സി തോ​മ​സ് മ​ത്താ​യി, ഡോ.​കെ.​സി. മ​ത്താ​യി, ഡോ.​സി.​വി. ആ​ന്‍​ഡ്രൂ​സ്, ഡോ. ​റാ​ണി മേ​നോ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ്, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു സി. ​ക​ള്ളി​വ​ള​പ്പി​ല്‍, ഒ​ഫ്താ​ല്‍​മോ​ള​ജി വി​ഭാ​ഗം പ്ര​ഫ.​ഡോ. പി.​എ. സേ​തു, ജൂ​ബി​ലി മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ.​എം.​എ. ആ​ന്‍​ഡ്രൂ​സ്, ല​യ​ണ്‍​സ് റീ​ജ​ണ​ൽ ചെ​യ​ര്‍​മാ​ന്‍ പോ​ള്‍ ചി​റ​ക്കേ​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജൂ​ബി​ലി മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഒ​ഫ്താ​ല്‍​മോ​ള​ജി വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​മ്പ് ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി ബ്ലോ​ക്കി​ലെ ഒ​ഫ്താ​ല്‍​മോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

നൂ​റു​പേ​ര്‍​ക്കു സൗ​ജ​ന്യ​തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്. വി​ഷ​ന്‍ കെ​യ​ര്‍ സെ​മി​നാ​റും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

Tags :

Recent News

Corehub Up