x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ല്ലൂ​ർ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ 22 മു​ത​ൽ

വെബ് ഡെസ്ക്
Published: October 20, 2026 05:32 AM IST | Updated: October 20, 2026 05:32 AM IST

തൃ​ശൂ​ർ: ചി​ന്ന​റോ​മ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ 190 ാം തി​രു​നാ​ൾ 22 മു​ത​ൽ 25 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് ഒ​മ്പ​താം ചൊ​വ്വാ​ഴ്ചാ​ച​ര​ണം പൂ​ർ​ത്തി​യാ​കും.

22ന് ​വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന ദാ​സി, ദാ​സ​ൻ സ​മ​ർ​പ്പ​ണ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ് ന​ന്തി​ക്ക​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​മ​ർ​പ്പ​ണ​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന്‍റെ 25 ശ​ത​മാ​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​മാ​റും. വൈ​കീ​ട്ട് ഏ​ഴി​ന് കെ.​രാ​ജ​ൻ എം​എ​ൽ​എ ഫ​ണ്ട് കൈ​മാ​റ​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 6.30ന് ​ആ​രം​ഭി​ക്കു​ന്ന ച​മ​യ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​നും 6.45ന് ​ദീ​പാ​ല​ങ്കാ​ര സ്വി​ച്ച് ഓ​ൺ ക​ർ​മം ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​നും നി​ർ​വ​ഹി​ക്കും.

23ന് ​വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്കും കൂ​ടു​തു​റ​ക്ക​ലി​നും തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പി​നും പാ​ല​ക്കാ​ട് രൂ​പ​ത മെ​ത്രാ​ൻ മാ​ർ. പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കീ​ട്ട് ആ​റു​മു​ത​ൽ 10 വ​രെ മാ​ലാ​ഖ​യു​ടെ നേ​ർ​ച്ച​പ്പ​ന്ത​ലി​ൽ ഊ​ട്ടു​നേ​ർ​ച്ച, തു​ട​ർ​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള വ​ള എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

24ന് ​രാ​വി​ലെ ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​രു​ടെ ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണം എ​ന്നി​വ​യും ഉ​ണ്ടാ​കും. അ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ മാ​ലാ​ഖ​യു​ടെ പ​ന്ത​ലി​ൽ നേ​ർ​ച്ച​ഭ​ക്ഷ​ണ​വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കും. 26 മു​ത​ൽ 31 വ​രെ രാ​ത്രി ഏ​ഴു മു​ത​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും 31നു ​മാ​ലാ​ഖ​യു​ടെ അ​നു​ഗ്ര​ഹ പ്ര​യാ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കൈ​ക്കാ​ര​ന്മാ​രാ​യ ബെ​ന്നി അ​പ്പാ​ട​ൻ, തോ​മാ​സ് കൂ​ള, ഷോ​ണി പെ​രു​മാ​ട​ൻ, വി.​ജെ. പ്ര​ശോ​ഭ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up