ചിറ്റൂർപുഴ കുടിവെള്ള പമ്പിംഗ് സ്റ്റേഷൻ തടയണയിലെ വെള്ളത്തിൽ പാഴ്ചെടികൾ നിറഞ്ഞ നിലയിൽ.
ചിറ്റൂർ: പുഴപ്പാലം കുടിവെള്ള പദ്ധതി തടയണയിൽ വീണ്ടും പാഴ്ചെടികളും പായലും നിറഞ്ഞത് ആശങ്കയാകുന്നു.
അഞ്ചുവർഷംമുന്പും ഇതേ സാഹചര്യമായിരുന്നു. അന്ന് പാഴ്ച്ചെടികൾ ചീഞ്ഞും മീനുകൾ ചത്തുപൊങ്ങിയ നിലയിലും കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ടിരുന്നു.
തടയണവെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞാണ് പ്രശ്നം ഒഴിവാക്കിയത്. ഒരാഴ്ചയോളം കുടിവെള്ള പന്പിംഗും നിർത്തിവയ്ക്കേണ്ടിവന്നു. ജലസേചന അധികൃതർ ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം.
ചിറ്റൂർ- തത്തമംഗലം നഗരസഭാ പരിധിയിലും സമീപ പഞ്ചായത്തുകളിലേക്കും കുടിവെള്ള പന്പിംഗ് ഇവിടെ നിന്നാണ്. ഇത്തവണ മഴക്കുറവ് പ്രകടമായതിനാൽ തടയണവെള്ളം സംരക്ഷിക്കേണ്ട് അത്യാവശ്യമാണ്. തടയണയിലെ ശുചീകരണം ഉടൻ പൂർത്തിയാക്കണമെന്നാണ് പരക്കേയുള്ള ആവശ്യം.
Tags :