x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ; മു​രി​ങ്ങൂ​ർ കോ​ട്ട​മു​റി​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളംക​യ​റി

വെബ് ഡെസ്ക്
Published: October 20, 2026 05:09 AM IST | Updated: October 20, 2026 05:09 AM IST

ഇ​ന്ന​ലെ വെ​ളു​പ്പി​ന് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ മു​രി​ങ്ങൂ​ർ ഹൈ​ടെ​ക് എ​ൻ​ജി​നിയ​റിം​ഗ് വ​ർ​ക്ക്ഷോ​പ്പി​ൽ വെ​ള്ളം​ ക​യ​റി​യ നി​ല​യി​ൽ.

മു​രി​ങ്ങൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ദേ​ശീ​യ​പാ​ത​യി​ലെ അ​ടി​പ്പാ​ത​യ്ക്കു സ​മീ​പം വെ​ള്ളം കെ​ട്ടി​യ​തോ​ടെ മു​രി​ങ്ങൂ​ർ കോ​ട്ട​മു​റി​യി​ലെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പെ​യ്ത മ​ഴ​യി​ലാ​ണ് ചാ​ല​ക്കു​ടി - അ​ങ്ക​മാ​ലി ദി​ശ​യി​ൽ അ​ടി​പ്പാ​ത​യ്ക്കു സ​മീ​പ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു വെ​ള്ളം ഇ​ര​ച്ചെ​ത്തി​യ​ത്. വ്യാ​പാ​രി​ക​ൾക്കു ​സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ അ​പാ​ക​ത​ക​ളും മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റു​ക​ളും വീ​ണ്ടും ച​ർ​ച്ച​യാ​കു​ക​യാ​ണ്.

ഹൈ​ടെ​ക് എ​ൻ​ജി​നീ​യ​റിം​ഗ് വ​ർ​ക്സ്, ര​ണ്ട് വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, മാ​സ്റ്റ​ർ പ്രി​ന്‍റേ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ഴ​വെ​ള്ളം ക​യ​റി​യ​ത്. ഹൈ​ടെ​ക് എ​ൻ​ജി​നീ​യ​റിം​ഗ് വ​ർ​ക്സി​ൽ വ​ലി​യ തോ​തി​ൽ വെ​ള്ളം ഇ​ര​ച്ചെ​ത്തി. മാ​സ്റ്റ​ർ പ്രി​ന്‍റേ​ഴ്സി​ൽ അ​ച്ച​ടി​ച്ചു​വ​ച്ചി​രു​ന്ന നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ വെ​ള്ളം​ക​യ​റി ന​ശി​ച്ചു. സ്ഥാ​പ​ന​ത്തി​ലെ യ​ന്ത്ര​ങ്ങ​ൾ​ക്കും ത​ക​രാ​റു​ണ്ടാ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യി വെ​ള്ളം ക​യ​റി​യ​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

സ​ർ​വീ​സ് റോ​ഡ​രി​കി​ലെ ഓ​ട​യി​ലൂ​ടെ മ​ഴ​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കാ​ത്ത​താ​ണു വെ​ള്ള​ക്കെ​ട്ടി​നു പ്ര​ധാ​ന കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​തി​നു​പു​റ​മേ, റോ​ഡി​ൽ പു​തു​താ​യി ഹം​ബ് സ്ഥാ​പി​ച്ച​തോ​ടെ മ​ഴ​വെ​ള്ളം റോ​ഡ​രി​കി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന സ്ഥി​തി​യു​ണ്ടാ​യ​താ​യും അ​വ​ർ പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ലെ അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും ആ​വ​ർ​ത്തി​ച്ചു​ള്ള ദു​രി​ത​ത്തി​ലാ​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

വി​വ​ര​മ​റി​ഞ്ഞ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജാ​ൻ​സി പൗ​ലോ​സ്, മേ​ലൂ​ർ പ​ഞ്ചാ​യ ത്ത് ​പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ, റി​ൻ​സി രാ​ജേ​ഷ്, എ.​ഡി. സ​ജി തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി ധി​ക​ൾ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

മ​ഴ പെ​യ്യു​മ്പോ​ഴെ​ല്ലാം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം​ക​യ​റു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ സ​ർ​വീ​സ് റോ​ഡ​രി​കി​ലെ ഓ​ട​യു​ടെ ത​ട​സ​ങ്ങ​ൾ നീ​ക്കി മ​ഴ​വെ​ള്ളം സു​ഗ മ​മാ​യി ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.
ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Tags :

Recent News

Corehub Up