x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ൽ​വി​ത്ത് ന​ടീ​ലി​ന് മി​ക​ച്ച യ​ന്ത്ര​മൊ​രു​ക്കി പ്ര​തീ​ഷ്

വെബ് ഡെസ്ക്
Published: October 20, 2026 05:01 AM IST | Updated: October 20, 2026 05:01 AM IST

ക​ർ​ഷ​ക​നാ​യ പ്ര​തീഷ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത പു​തി​യ വി​ത്തു​ന​ടീ​ൽ യ​ന്ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് യ​ന്ത്രം ഓ​ടി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: ക​ർ​ഷ​ക​ർ​ക്കി​ട​യി​ലും കൃ​ഷി​വ​കു​പ്പി​ലും താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ക​ണ്ണ​മ്പ്ര വാ​രു​ക്കു​ന്ന് പൊ​രു​വാ​യ് വീ​ട്ടി​ൽ പ്ര​തീ​ഷ് എ​ന്ന ക​ർ​ഷ​ക​ൻ. അ​ദേ​ഹം വി​ക​സ​പ്പി​ച്ചെ​ടു​ത്ത നു​രി വി​ത്തു​ന​ടീ​ൽ യ​ന്ത്ര​ത്തി​ന് ക​ർ​ഷ​ക​രി​ൽ​നി​ന്നും കൃ​ഷി​വ​കു​പ്പി​ൽ​നി​ന്ന് വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.

യ​ന്ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം ഇ​ന്ന​ലെ വ​ട​ക്ക​ഞ്ചേ​രി കൃ​ഷി​ഭ​വ​നു കീ​ഴി​ൽ മ​ണ്ണാം​പ​റ​മ്പി​ലു​ള്ള പ്ര​തീ​ഷി​ന്‍റെ പാ​ട​ശേ​ഖ​ര​ത്തി​ൽ​ന​ട​ത്തി.

ഞാ​റ് ന​ടു​ന്ന​തു​പോ​ലെ കൃ​ത്യ​മാ​യ അ​ക​ല​ത്തി​ലും ലൈ​നാ​യും ക​ണ്ട​ത്തി​ൽ നെ​ൽ​വി​ത്തു​ക​ൾ ഇ​ട്ടു​പോ​കു​ന്ന യ​ന്ത്ര​സം​വി​ധാ​ന​മാ​ണി​ത്.

കു​രു​മു​ള പ​രു​വ​ത്തി​ൽ മു​ള​പ്പി​ച്ച വി​ത്ത് വീ​ഴു​ന്ന​തി​നു പി​ന്നാ​ലെ ക​ള​ക​ൾ​ക്കെ​തി​രേ​യു​ള്ള സ്പ്രേ​യിം​ഗും ന​ട​ക്കും.

സാ​ധാ​ര​ണ ന​ടീ​ൽ യ​ന്ത്ര​ത്തി​ലാ​ണ് പ്ര​തീ​ഷ് ത​ന്‍റെ സാ​ങ്കേ​തി​ക മി​ക​വു​ക​ൾ പ​രീ​ക്ഷി​ച്ച് പു​തി​യ യ​ന്ത്ര​സം​വി​ധാ​ന​ത്തി​ന് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഓ​ട്ടോ വ​ർ​ക്ക്ഷോ​പ്പാ​യി​രു​ന്നു പ്ര​തീ​ഷി​ന്.

പി​ന്നെ​യാ​ണ് നെ​ൽ​കൃ​ഷി​യി​ൽ ക​മ്പം​ക​യ​റി കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. കൃ​ഷി​യി​ലും പ്ര​തി​സ​ന്ധി​ക​ളേ​റെ​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത​താ​യി​രു​ന്നു പ്ര​ധാ​ന പ്ര​ശ്നം.

ഇ​തി​നു പ​രി​ഹാ​ര​മാ​യി ക​ണ്ട​ത്തി​ലൂ​ടെ വ​ലി​ച്ച് വി​ത്ത് വീ​ഴ്ത്തു​ന്ന ചെ​റി​യ സം​വി​ധാ​ന​മൊ​രു​ക്കി. എ​ന്നാ​ൽ മാ​ന്വ​ലാ​യി ചെ​യ്യേ​ണ്ടി വ​രു​ന്ന​തി​നാ​ൽ അ​ത് പ്രാ​യോ​ഗി​ക​മാ​യി​ല്ല.

അ​ങ്ങ​നെ​യാ​ണ് മൂ​ന്നു​വ​ർ​ഷം നീ​ണ്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വി​ത്തു​ന​ടീ​ലി​ന് മി​ക​ച്ച യ​ന്ത്ര​സം​വി​ധാ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

15 വ​ർ​ഷം​നീ​ണ്ട ഓ​ട്ടോ വ​ർ​ക്ക്ഷോ​പ്പി​ലെ പ​രി​ച​യ​സ​മ്പ​ത്തും പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ടെ​ന്ന് പ്ര​തീ​ഷ് പ​റ​ഞ്ഞു.

യ​ന്ത്ര​ങ്ങ​ളു​ടെ ചി​ല പാ​ർ​ട്സു​ക​ൾ ജ​പ്പാ​നി​ൽ നി​ന്നു​വ​രെ വ​രു​ത്തി​യി​ട്ടു​ണ്ട്.
ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് ഞാ​റു​ന​ടീ​ൽ ന​ട​ത്താ​ൻ 30 കി​ലോ വി​ത്ത് ആ​വ​ശ്യ​മാ​യി വ​രു​മ്പോ​ൾ പ്ര​തീ​ഷി​ന്‍റെ പു​തി​യ യ​ന്ത്ര​സം​വി​ധാ​ന​ത്തോ​ടെ വി​ത്തു​ന​ടീ​ൽ ന​ട​ത്താ​ൻ 20 കി​ലോ വി​ത്ത് മ​തി.

ഞാ​റ്റ​ടി ത​യാ​റാ​ക്ക​ൽ, ഞാ​റു​പ​റി​ക്ക​ൽ തു​ട​ങ്ങി​യ കൃ​ഷി​പ്പ​ണി​ക​ളും അ​തി​നു വ​രു​ന്ന ഭീ​മ​മാ​യ ചെ​ല​വു​ക​ളും ഒ​ഴി​വാ​ക്കാ​മെ​ന്ന​തും പ്ര​തീ​ഷി​ന്‍റെ യ​ന്ത്ര​ത്തി​നു​ള്ള മേ​ന്മ​ക​ളാ​ണ്.

യ​ന്ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ല​ത്തൂ​രി​ലു​ള്ള സ്റ്റേ​റ്റ് സീ​ഡ് ഫാ​മി​ലെ സീ​നി​യ​ർ കൃ​ഷി ഓ​ഫീ​സ​ർ എം.​വി. ര​ശ്മി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. മ​ണ്ണാം പ​റ​മ്പ് പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി കൃ​ഷ്ണ​മൂ​ത്തി, സോ​മ​ദാ​സ് എ​ല​വ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up