x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​രാ​ത്രി, പൂ​നി​ലാ​ര്‍​ക്കാ​വി​ല്‍ പ​ഴ​ക്കു​ല​വി​താ​നം വ​ര്‍​ണാ​ഭം

വെബ് ഡെസ്ക്
Published: October 20, 2026 05:07 AM IST | Updated: October 20, 2026 05:07 AM IST

പൂ​നി​ലാ​ർ​ക്കാ​വി​ലെ പ​ഴ​ക്കു​ല വി​താ​നം.

കൊ​ട​ക​ര: ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട​ക​ര പൂ​നി​ലാ​ർ​ക്കാ​വി​ൽ പ​ഴ​ക്കു​ല വി​താ​നം ഒ​രു​ങ്ങി ക​ണ്ണ​നും ക​ദ​ളി​യും ക​ര്‍​പ്പൂ​ര​വ​ള്ളി​യും പൂ​വ​നും ചാ​ര​പ്പൂ​വ​നും നേ​ന്ത്ര​നു​മൊ​ക്കെ​ യാ​യി നൂ​റു​ക​ണ​ക്കി​നു പ​ഴ​ക്കു​ല​ക​ൾ കൊ​ണ്ടാ​ണ് ദേ​വീ​സ​ന്നി​ധി അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നൂ​റ്റെ​ട്ടു​ദു​ര്‍​ഗാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​ക്ഷേ​ത്ര​മാ​യ കൊ​ട​ക​ര പൂ​നി​ലാ​ര്‍​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലാ​ണു പ​ഴ​ക്കു​ല​ക​ളെ​ക്കൊ​ണ്ട് വ​ര്‍​ണ​ച്ചാ​ര്‍​ത്തൊ​രു​ക്കി​യ​ത്. ന​വ​രാ​ത്രി​ക്കാ​ലം തു​ട​ങ്ങി​യാ​ല്‍ പൂ​നി​ലാ​ര്‍​ക്കാ​വ് ദേ​വ​സ്വ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശ​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഭ​ക്ത​രു​ടെ പ​റ​മ്പു​ക​ളി​ല്‍​നി​ന്നും വെ​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന കാ​യ​ക്കു​ല​ക​ള്‍ ക്ഷേ​ത്ര​ത്തി​ന്‍റെ ക​ല​വ​റ​യി​ല്‍​വ​ച്ച്് പ​ഴു​പ്പി​ക്കും.

തു​ട​ര്‍​ന്ന് പൂ​ജ​വ​യ്പ് ദി​വ​സം ക്ഷേ​ത്ര​ന​ട​പ്പു​ര​യി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഇ​രു​മ്പി​ന്‍റെ ച​ട്ട​ക്കൂ​ടി​ല്‍ കു​ല​ക​ള്‍ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. പ​ഴ​ക്കു​ല​ക​ള്‍ മാ​ത്ര​മ​ല്ല ചെ​ന്തെ​ങ്ങി​ന്‍ കു​ല​യും കു​ല​വാ​ഴ​യും കു​രു​ത്തോ​ല​യും പൂ​മാ​ല​യു​മൊ​ക്ക​യാ​യി ന​ട​പ്പു​ര​യെ മ​നോ​ഹ​ര​മാ​യാ​ണ് അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ഷ്ട​മി​യും ന​വ​മി​യും പി​ന്നി​ട്ട് വി​ജ​യ​ദ​ശ​മി നാ​ളി​ല്‍ രാ​വി​ലെ സ​ര​സ്വ​തി സ​ന്നി​ധി​യി​ല്‍ കു​രു​ന്നു​ക​ളെ ഹ​രി​ശ്രീ​കു​റി​ക്ക​ലും പൂ​ജി​ച്ച പു​സ്‌​ക​ത​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ലും ക​ഴി​ഞ്ഞാ​ലാ​ണ് ഈ ​പ​ഴ​ക്കു​ല​ക​ള്‍ ഉ​ട​മ​സ്ഥ​ര്‍​ക്ക്് കൊ​ടു​ക്കു​ക. അ​റി​വി​ന്‍റേ​യും ഐ​ശ്വ​ര്യ​ത്തി​ന്‍റേ​യും ഉ​ത്സ​വ​മാ​യ ന​വ​രാ​ത്രി​ക്കാ​ല​ത്ത്് ഇ​ത്ര​യ​ധി​കം പ​ഴ​ക്കു​ല​ക​ളാ​ല്‍ അ​ല​ങ്കാ​രം ന​ട​ത്തു​ന്ന കേ​ര​ള​ത്തി​ലെ അ​പൂ​ര്‍​വം ക്ഷേ​ത്രങ്ങ​ളി​ലൊ​ന്നാ​ണു കൊ​ട​ക​ര പൂ​നി​ലാ​ര്‍​ക്കാ​വ്.

Tags :

Recent News

Corehub Up