x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് ക​ണ്ണൂ​രി​ൽ ഇ​ന്നു സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: October 20, 2026 04:02 AM IST | Updated: October 20, 2026 04:02 AM IST

ക​ണ്ണൂ​ർ: കോ​ട്ട​യം അ​തി​രൂ​പ​ത‌ മ​ല​ബാ​ർ റീ​ജ​ണി​ന്‍റെ പ്ര​ത്യേ​ക ചു​മ​ത​ല​യു​ള്ള സ​ഹാ​യ​മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് ഇ​ന്ന് ക​ണ്ണൂ​രി​ൽ സ്വീ​ക​ര​ണം ന​ല്കും. കോ​ട്ട​യം അ​തി​രൂ​പ​ത മ​ല​ബാ​ർ റീ​ജി​യ​ണ്‍ കാ​ര്യാ​ല​യ​മാ​യ ക​ണ്ണൂ​ർ ശ്രീ​പു​രം ബി​ഷ​പ്സ് ഹൗ​സി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം എ​ന്നി​വ​രും നി​ര​വ​ധി വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​കും.

തു​ട​ർ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പൊ​തു​സ​മ്മേ​ള​നം നി​യ​മ​സ​ഭ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി മാ​രാ​യ കെ. ​സു​ധാ​ക​ര​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, മേ​യ​ർ പി. ​ഇ​ന്ദി​ര, എം​എ​ൽ​എ​മാ​രാ​യ സ​ജീ​വ് ജോ​സ​ഫ്, ടി. ​ഒ. മോ​ഹ​ന​ൻ, കെ. ​വി. സു​മേ​ഷ്, ടി. ​കെ. ഗോ​വി​ന്ദ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, ജാ​ക്സ​ണ്‍ മ​ണ​പ്പാ​ട്ട്, ബി​ൻ​സി മാ​റി​ക​വീ​ട്ടി​ൽ, ബോ​ണി ജോ​സ്, ടോ​മി പ​ട​യാ​നി​ക്ക​ൽ എ​ന്നി​വ​ർ പു​തി​യ ബി​ഷ​പ്പി​ന് ആ​ദ​ര​മ​ർ​പ്പി​ക്കും.

ക​ണ്ണൂ​ർ രൂ​പ​ത മു​ൻ വി​കാ​രി ജ​ന​റാ​ൾ ഫാ.​ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത്, ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ൽ, സി​സ്റ്റ​ർ സി​ൻ​സി എ​സ്‌​വി​എം, ജോ​സ് ക​ണി​യാ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ സ്വാ​ഗ​ത​വും ഫാ. ​ജോ​ർ​ജ് ക​പ്പു​കാ​ലാ​യി​ൽ ന​ന്ദി​യും പ​റ​യും. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ഇ​ട​വ​ക​ക​ളി​ൽ നി​ന്ന് ആ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​യ് ക​ട്ടി​യാ​ങ്ക​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​ജി​ബി​ൽ കു​ഴി​വേ​ലി​ൽ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഫാ. ​ജെ​ഗി​ൻ കോ​ള​ങ്ങാ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up