x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ന് കാ​വ​ലാ​യി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ

വെബ് ഡെസ്ക്
Published: October 20, 2026 04:21 AM IST | Updated: October 20, 2026 04:21 AM IST

യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് ജീ​വ​ന​ക്കാ​രാ​യ മ​നോ​ഹ​ര​നും ആ​ന്‍റോ​മോ​ൻ വ​ർ​ഗീ​സും.

വെ​ള്ള​രി​ക്കു​ണ്ട്: ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​നെ പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ. കൊ​ന്ന​ക്കാ​ട്ടേ​ക്കു പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നീ​ലേ​ശ്വ​ര​ത്തു​നി​ന്ന് ക​യ​റി​യ ഭീ​മ​ന​ടി സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ന് കാ​ലി​ച്ചാ​മ​ര​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് നെ​ഞ്ചു​വേ​ദ​ന​യും ദേ​ഹാ​സ്വാ​സ്ഥ്യ​വും അ​നു​ഭ​വ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് മ​റ്റു സ്റ്റോ​പ്പു​ക​ളി​ലൊ​ന്നും നി​ർ​ത്താ​തെ ബ​സ് സാ​മാ​ന്യം വേ​ഗ​ത​യി​ൽ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ യാ​ത്ര​ക്കാ​ര​ന് കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തി​ന് നി​ല​വി​ൽ വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നാ​ണ് വി​വ​രം. സ​മ​യോ​ചി​ത​മാ​യ പ്ര​വൃ​ത്തി​യി​ലൂ​ടെ യാ​ത്ര​ക്കാ​ര​ന് തു​ണ​യാ​യ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ മ​നോ​ഹ​ര​നെ​യും ഡ്രൈ​വ​ർ ആ​ന്‍റോ​മോ​ൻ വ​ർ​ഗീ​സി​നെ​യും മ​റ്റു യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും അ​നു​മോ​ദി​ച്ചു.

Tags :

Recent News

Corehub Up