x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഗ​താ​ഗ​തം കു​രു​ക്കി​ൽ

വെബ് ഡെസ്ക്
Published: October 20, 2026 03:56 AM IST | Updated: October 20, 2026 03:56 AM IST

മൂ​വാ​റ്റു​പു​ഴ എ​വ​റ​സ്റ്റ് ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ൽ​ന​ട യാ​ത്ര​ക്കാ​രും വ​ല​യു​ക​യാ​ണ്. നെ​ഹ്‌​റു പാ​ര്‍​ക്ക് മു​ത​ല്‍ വ​ണ്‍​വേ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ല്‍ വ​ലി​യ ലോ​റി​ക​ളി​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ നി​ർ​ത്തി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളി​റ​ക്കു​ന്ന​ത് മൂ​ലം മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന​ത് പ​തി​വാ​ണ്.

നെ​ഹ്റു പാ​ര്‍​ക്ക് ജം​ഗ്ഷ​ന്‍ മു​ത​ല്‍ കീ​ച്ചേ​രി​പ്പ​ടി വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മെ​ത്താ​ന്‍ പ​ല​പ്പോ​ഴും അ​ര മ​ണി​ക്കൂ​റി​ലേ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്നും യാ​ത്ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ​വി​രു​ദ്ധ​മാ​യി റോ​ഡ​രികി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ട്ട് ലോ​ഡി​റ​ക്കു​ന്ന​ത് മൂ​ലം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് റോ​ഡ​രു​കി​ലൂ​ടെ ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട അ​ധി​കാ​രി​ക​ള്‍ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ത്തി​ന് നേ​രെ ക​ണ്ണ​ട​യ്ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ട്രാ​ഫി​ക് പൊ​ലി​സി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up