ജില്ലാ ശാസ്ത്രോത്സവം ലോഗോ ടി.കെ. ഗോവിന്ദൻ എംഎൽഎ പ്രകാശനം ചെയ്യുന്നു.
തളിപ്പറമ്പ്: ജില്ലാ ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു. ശാസ്ത്രോത്സവം ഓക്ടോബർ 31, നവംബർ 2,3 തിയതികളിൽ തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കാൻഡറി സ്കൂൾ, സീതി സാഹിബ് ഹയർസെക്കാൻഡറി ഹൈസ്കൂൾ, ടാഗോർ വിദ്യാനികേതൻ, സർസയ്യിദ് ഹയർസെക്കാൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. 15 സബ്ജില്ലകളിൽ നിന്നായി 5000 പ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കും.
ചടങ്ങിൽ മീഡിയ ചെയർമാൻ കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ടി.കെ. ഗോവിന്ദൻ എംഎൽഎ ലോഗോ പ്രകാശനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ എസ്.കെ. ജയദേവൻ, ഡിപിഒ പി. ബഷീർ, നഗരസഭ കൗൺസിലർ ഫൈസൽ ചെറുകുന്നോൻ, ടി.പി. ഷഫീഖ് എന്നിവർ പ്രസംഗിച്ചു.
Tags :