x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​യേ​റ്റ ജ​ന​ത​യെ ഒ​ന്നി​ച്ച​ണി​ചേ​രാ​ൻ പ്രേ​രി​പ്പി​ച്ച​ത് പൂ​ർ​വി​ക​രാ​യ അ​ധ്യാ​പ​ക​ർ: സ​ജീ​വ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: October 20, 2026 04:45 AM IST | Updated: October 20, 2026 04:45 AM IST

പൈ​സ​ക്ക​രി ദേ​വ​മാ​താ ഹൈ​സ്‌​കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ 1985 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "സ്മൃ​തി​യാ​നം- (ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തു​ന്ന യാ​ത്ര) സ്നേ​ഹ​സം​ഗ​മം

പൈ​സ​ക്ക​രി: നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ കു​ടി​യേ​റ്റ ജ​ന​ത​യു​ടെ ത​ല​മു​റ​ക​ളെ സ്നേ​ഹ​ത്തി​ലും സാ​ഹോ​ദ​ര്യ​ത്തി​ലും ഒ​ന്നി​ച്ച​ണി​ചേ​രാ​ൻ പ്രേ​രി​പ്പി​ച്ച​ത് പൂ​ർ​വി​ക​രാ​യ അ​ധ്യാ​പ​ക​രാ​ണെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. പൈ​സ​ക്ക​രി ദേ​വ​മാ​താ ഹൈ​സ്‌​കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ 1985 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "സ്മൃ​തി​യാ​നം- (ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തു​ന്ന യാ​ത്ര)' സ്നേ​ഹ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം സ്‌​കൂ​ൾ മാ​നേ​ജ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഗ​മ​ത്തി​ൽ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം സ്വാ​ഗ​ത പ്ര​ഭാ​ഷ​ണ​വും ബാ​ച്ച് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ണി ക​ട്ടു​പ്പാ​റ​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ബീ​ന അ​ഗ​സ്‌​റ്റി​ൻ ജൂ​ബി​ലി​യു​ടെ നാ​ൾ​വ​ഴി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ്‌​കൂ​ൾ മു​ൻ മാ​നേ​ജ​ർ​മാ​രാ​യ ഫാ. ​ഡോ. തോ​മ​സ് മേ​ൽ​വെ​ട്ടം, ഫാ. ​ഡോ. ജോ​സ് വെ​ട്ടി​യ്ക്ക​ൽ, ഫാ. ​റി​ബി​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, മു​ൻ മു​ഖ്യാ​ധ്യാ​പ​ക​ൻ ജേ​ക്ക​ബ് മാ​രി​പ്പു​റ​ത്ത്, യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സോ​ജ​ൻ ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ജി മാ​ത്യു, ബാ​ച്ച് പ്ര​തി​നി​ധി റി​ട്ട. ക്യാ​പ്റ്റ​ൻ ടോ​മി നെ​ല്ലി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക പ്ര​തി​നി​ധി സോ​ഫി​യ വ​ർ​ഗീ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി എ​യ്ഞ്ച​ല​റ്റ് ലൗ​സ​ൺ എ​ന്നി​വ​ർ സം​ഗീ​തം ആ​ല​പി​ച്ചു. 1985 ബാ​ച്ച് പ്ര​തി​നി​ധി​ക​ൾ എ​ല്ലാ​വ​ർ​ക്കും പൂ​ക്ക​ളും പൊ​ന്നാ​ട​യും ന​ല്കി ആ​ദ​രി​ച്ചു.
വ​ർ​ഗീ​സ് പൂ​പ്പ​ള്ളി​ൽ, ജ​യ​ൻ​കു​ട്ടി തോ​മ​സ്, ജോ​ളി തെ​രു​വ​ത്ത്, ഇ.​എ​ൻ. ശ്രീ​നി​വാ​സ​ൻ, ഡോ. ​ജെ​യ്സ​ൺ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Tags :

Recent News

Corehub Up