വെള്ളപ്പൊക്കത്തില്‍ നാശം സംഭവിച്ച വാഴത്തോട്ടത്തിൽ കര്ഷകന് നളിനാക്ഷന് നായര്‍.
പാലാ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇടപ്പാടി വഴനേക്കാവിനു സമീപം മൂന്ന് ഏക്കര്‍ സ്ഥലത്തെ വാഴകൃഷി നശിച്ചു. ഭരണങ്ങാനം പഞ്ചായത്ത് പത്താം വാര്‍ഡിൽ പാതാമ്പുഴ കറുകയില്‍ നളിനാക്ഷന് നായര്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത 3200ഓളം വാഴയാണ് വെള്ളം കയറി നശിച്ചത്.
കാറ്റത്ത് ഒടിഞ്ഞുവീണും ദിവസങ്ങളായി വെള്ളം കെട്ടിനിന്ന് തണ്ട് പഴുത്തുമാണ് വാഴ നശിച്ചതെന്നും വില്ലേജ്-കൃഷി ഓഫീസര്‍മാരോ പഞ്ചായത്ത് അധികൃതരോ സ്ഥലം സന്ദര്‍ശിച്ചില്ലെന്നും നളിനാക്ഷന് നായര്‍ പറഞ്ഞു.
Tags : Nattuvishesham Local News floods destroyed