കൊച്ചി: സുതാര്യവും ഉത്തരവാദിത്വവുമുള്ള ഭരണം ഉറപ്പാക്കാനുള്ള ഏറ്റവും ശക്തമായ ഉപാധിയാണ് വിവരാവകാശമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര് അഡ്വ. ടി.കെ. രാമകൃഷ്ണന്. കണയന്നൂര് താലൂക്ക് ഓഫീസ് ഹാളില് നടന്ന വിവരവകാശ സിറ്റിംഗില് പരാതികള് കേള്ക്കുകയായിരുന്നു അദ്ദേഹം. സിറ്റിംഗില് 12 പരാതികള് തീര്പ്പാക്കി. നിയമം അനുശാസിക്കുന്ന സമയ പരിധിക്കുള്ളില് അപേക്ഷകന് വിവരങ്ങള് ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടാകണം.
വിവരങ്ങള് നല്കാനായി 30 ദിവസം വരെ കാത്തിരിക്കേണ്ടതില്ല. പരമാവധി വേഗത്തില് വിവരങ്ങള് നല്കാന് ശ്രമിക്കണം. വിവരങ്ങള് നല്കുന്നതില് സാങ്കേതിക തടസങ്ങളുണ്ടെങ്കില് വിവരം അപേക്ഷകനെ നിശ്ചിത ദിവസങ്ങള്ക്കകം അറിയിക്കണമെന്നും കൂടുതല് ഗൗരവത്തോടെ ഉദ്യോഗസ്ഥര് വിവരാവകാശം സംബന്ധിച്ച ഫയലുകള് കൈകാര്യം ചെയ്യണമെന്നും കമ്മീഷണര് നിര്ദേശിച്ചു.
Tags : Right to Information Act Local News Ernakulam Nattuvishesham