x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വ​രാ​വ​കാ​ശ നി​യ​മം സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​വും ഉ​റ​പ്പാ​ക്കി: മ​ന്ത്രി

വെബ്ഡെസ്ക്
Published: November 8, 2026 06:44 AM IST | Updated: November 8, 2026 06:44 AM IST

വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെകു​റി​ച്ചു​ള്ള സെ​മി​നാ​ർ ഗ​വ. വി​ക്ടോ​റി​യ കോ​ളജി​ൽ മ​ന്ത്രി കെ.എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: വി​വ​രാ​വ​കാ​ശ നി​യ​മം ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​വും ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി മ​ന്ത്രി കെ.​എ. തു​ള​സി പ​റ​ഞ്ഞു. സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഒ​ഴി​കെ മ​റ്റെ​ന്തും പ​ത്ത് രൂ​പ ന​ൽ​കി കൃ​ത്യ​മാ​യ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലൂ​ടെ കൈ​വ​ന്ന​ത്.

സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വ​ര​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്ത​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യം. വി​വ​രാ​വ​കാ​ശ നി​യ​മം അ​തി​നൊ​രു ഉ​പാ​ധി​യാ​ണ്. വി​വ​രാ​വ​കാ​ശം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ സം​സ്ഥാ​ന മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ വി. ​ഹ​രി​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ കെ. ​പ്ര​സാ​ദ് ജീ​വ​ന​ക്കാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും സം​ശ​യ​നി​വാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഡോ. ​സോ​ണി​ച്ച​ൻ പി. ​ജോ​സ​ഫ്, എം. ​ശ്രീ​കു​മാ​ർ, ടി.​കെ. രാ​മ​കൃ​ഷ്ണ​ൻ, ജി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മാ​യ സി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Right to Information nattuvishesham district news deepika news Right to Information Act

Recent News

Corehub Up