x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ടം​വ​ലി മ​ത്സ​രം: റി​പ്പ​ണ്‍ സെ​ന്‍റ് ജോ​സ​ഫ്സ് ലെ​ജ​ൻ​സ് ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: November 16, 2026 11:39 PM IST | Updated: November 16, 2026 11:39 PM IST

റി​പ്പ​ണ്‍: ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ഉ​യ​ർ​ത്തി മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക് റി​പ്പ​ണി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ റി​പ്പ​ണ്‍ സെ​ന്‍റ് ജോ​സ​ഫ്സ് ലെ​ജ​ൻ​സ് ടീം ​ജേ​താ​ക്ക​ളാ​യി. കു​റു​ന്പാ​ല​ക്കോ​ട്ട സെ​ന്‍റ് ജൂ​ഡ്സ്, ദീ​പ്തി​ഗി​രി ക​സി​ൻ​സ്, റി​പ്പ​ണ്‍ സെ​ന്‍റ് ജോ​സ​ഫ്സ് വാ​രി​യേ​ഴ്സ് ടീ​മു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ട് മു​ത​ൽ നാ​ലു​വ​രെ സ്ഥാ​നം നേ​ടി.

ടീ​മു​ക​ൾ​ക്ക് 10,000, 7,500, 5,000, 3,000 രൂ​പ കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ല​ഭി​ച്ചു. മ​ത്സ​ര​ത്തി​ൽ അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ സ്ഥാ​നം നേ​ടി​യ ടീ​മു​ക​ൾ​ക്ക് 2,000 രൂ​പ വീ​ത​വും ഒ​ന്പ​ത് മു​ത​ൽ 15 വ​രെ സ്ഥാ​നം നേ​ടി​യ ടീ​മു​ക​ൾ​ക്ക് 500 രൂ​പ വീ​ത​വും സ​മ്മാ​നം ന​ൽ​കി. മി​ക​ച്ച കോ​ച്ചി​നും ഉ​ജ്വ​ല പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഏ​ഴ് താ​ര​ങ്ങ​ൾ​ക്കും ട്രോ​ഫി സ​മ്മാ​നി​ച്ചു. റി​പ്പ​ണ്‍ ഇ​ട​വ​ക വി​കാ​രി ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. സ​ജി കോ​ട്ട​യം ക​മ​ന്േ‍​റ​റ്റ​റാ​യി.

സാ​സ്കാ​രി​ക സ​മ്മേ​ള​നം മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കേ​ശ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം റി​പ്പ​ണ്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി​ബി​ൻ പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ അ​നൂ​പ് പാ​ല​ക്ക​ലോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ ആ​ശം​സ വാ​യി​ച്ചു.

Tags : Rippon St. Joseph's

Recent News

Corehub Up