പുഴ നികത്തി ഭൂമി കൈയേറാനുള്ള നീക്കം തടഞ്ഞപ്പോൾ.
തൃപ്പൂണിത്തുറ: പൂണിത്തുറ ഗാന്ധിസ്ക്വയർ മിനി ബൈപ്പാസിന് സമീപം തട്ടക്കാട്ടുപുഴ കൈയേറാനുള്ള ശ്രമം കോർപറേഷൻ കൗൺസിലർ വി.പി. ചന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.
പൂണിത്തുറ മിനി ബൈപ്പാസ് പാലത്തിന് തെക്കുഭാഗത്ത് പുഴ നികത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ പുഴയിൽ കോൺക്രീറ്റ് തൂണുകൾ താഴ്ത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും കൗൺസിലറും ശക്തമായി പ്രതിഷേധമുയർത്തിയതോടെ പുഴയിൽ താഴ്ത്തിയ കോൺക്രീറ്റ് തൂണുകൾ ഊരിമാറ്റുകയായിരുന്നു. തുടർന്ന് പുഴ നികത്തി ഭൂമി കൈയേറുന്നതിനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കോർപറേഷൻ കൗൺസിലർ ജില്ലാ കളക്ടർക്ക് പരാതി നൽകി.