x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ചി​ട്ടും റോ​ഡ് അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ തു​ട​രു​ന്നു

വെബ്ഡെസ്ക്
Published: November 18, 2026 10:11 PM IST | Updated: November 18, 2026 10:11 PM IST

പൊ​ൻ​കു​ന്നം-​എ​രു​മേ​ലി റോ​ഡി​ൽ മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച ശേ​ഷ​വും റോ​ഡ് അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ തു​ട​രു​ന്നു.

പൊ​ൻ​കു​ന്നം: മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച ശേ​ഷ​വും കെ​വി​എം​എ​സ് - എ​രു​മേ​ലി റോ​ഡി​ൽ റോ​ഡ് അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ തു​ട​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ലെ പ്ര​ധാ​ന പാ​ത​യാ​ണി​ത്.

മൂ​ന്ന് ദി​വ​സം മു​ന്പാ​ണ് എ​രു​മേ​ലി കു​ള​ത്തൂ​ർ​മു​ഴി​യി​ൽ​നി​ന്ന് പ​ണി ആ​രം​ഭി​ച്ച​ത്. പൊ​ൻ​കു​ന്നം വ​രെ​യാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ ന​ട​ക്കു​ന്ന​ത്. ഇ​ത് തീ​ര​ണ​മെ​ങ്കി​ൽ ഒ​രാ​ഴ്ച വേ​ണ്ടി വ​രും. റോ​ഡി​ന്‍റെ ന​ടു​വി​ലെ​യും വ​ശ​ങ്ങ​ളി​ലെ​യും ഇ​തോ​ടൊ​പ്പം സീ​ബ്രാ​ലൈ​നും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.
തി​ര​ക്കേ​റി​യ പാ​ത​യി​ൽ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ത​ര​സം​സ്ഥാ​ന തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.

നി​ര​വ​ധി അ​പ​ക​ട വ​ള​വു​ക​ളു​ള്ള റോ​ഡാ​ണി​ത്. വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത്തി​ലാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ തൊ​ഴി​ലാ​ളി​ക​ൾ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഗ​താ​ഗ​തം ഉ​ൾ​പ്പ​ടെ ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. തീ​ർ​ഥാ​ട​നം ആ​രം​ഭി​ച്ചി​ട്ടും പ​ണി തീ​ർ​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Tags : Road marking continues even after the commencement Mandala season. Nattuvishesham DistrictNews

Recent News

Corehub Up