ബാലുശേരി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിനായെത്തിയ അതിർത്തി രക്ഷാ സേനാംഗങ്ങളും ബാലുശേരി പോലീസും ടൗണിൽ റൂട്ട് മാർച്ച് നടത്തി.
ബാലുശേരി പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് ബാലുശേരി മുക്കിൽ നിന്ന് തിരിച്ച് സ്റ്റേഷൻ വരെയായിരുന്നു മാർച്ച്. ബാലുശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്ണു എസ്. നായരുടെ നേതൃത്വ ത്തിലാണ് റൂട്ട് മാർച്ച് നടത്തിയത്. തെരഞ്ഞെടുപ്പ് കഴിയും വരെ സേനാംഗങ്ങൾ ബാലുശേരിയിൽ ക്യാമ്പ് ചെയ്യും.
Tags : nattu vishesham Route march Balasore