ഹൃദയാരോഗ്യ സന്ദേശവുമായി നടത്തിയ റണ്‍വേ റണ്‍ മാരത്തണ്‍ മിസ് യൂണിവേഴ്സ് ഇന്ത്യ കെസിയ ലിസ് മെജോ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
കൊച്ചി: ഹൃദയാരോഗ്യ സന്ദേശവുമായി റണ്‍വേ റണ്‍ മാരത്തണ്‍ സിയാലില്‍ നടന്നു. മിസ് യൂണിവേഴ്സ് ഇന്ത്യ കെസിയ ലിസ് മെജോ ഫ്ളാഗ് ഓഫ് ചെയ്തു. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയും കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സംയുക്തമായാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. മാരത്തണിന് മുന്നോടിയായി നടത്തിയ പ്രഥമശുശ്രൂഷ പരിശീലന പരിപാടി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു.
രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു.
സിയാല്‍ റോഡില്‍ സജ്ജീകരിച്ച പ്രത്യേക ട്രാക്കിലൂടെ ആയിരുന്നു 10 കിലോമീറ്റര്‍, അഞ്ച് കിലോമീറ്റര്‍, ഫണ്‍ റണ്‍ മത്സരങ്ങള്‍. സിയാല്‍ ജീവനക്കാരും പൊതുജനങ്ങളും ഉള്‍പ്പെടെ എഴുന്നൂറോളം പേര് പങ്കെടുത്തു. മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. സൂംബ സെഷനും വാം അപ് ക്യാമ്പും നടത്തി.
രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് ഓട്ടോ ടാക്സി തൊഴിലാളികള്‍ക്ക് സിപിആര്‍ പരിശീലനം നല്കുന്ന പദ്ധതിക്കുള്ള ധാരണപത്രം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബിജു ഐസക് കൈമാറി.
രാജഗിരി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേല്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വിനോദ് തോമസ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുരേഷ് ഡേവിസ്, കാര്‍ഡിയാക് സര്ജന് ഡോ. കെ.കെ. പ്രദീപ്, സിയാല്‍ എച്ച്ആര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. ജയരാജന്, കൊച്ചിന് ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജെ. പൂവട്ടില്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു എന്നിവര്‍ സംസാരിച്ചു.
Tags : NattuVishesham DistrictNews