വെഞ്ഞാറമൂട്: മാതൃകാ അധ്യാപകനും പൊതുപ്രവർത്തകനുമായിരുന്ന എസ്. ബൈജുകുമാറിന്റെ സ്മരണയ്ക്കായി സിപിഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ നാലാമത് പ്രതിഭാ പുരസ്കാരത്തിന് അധ്യാപകനും കലാകാരനുമായ ബി.കെ. സെന്നിനെ തെരഞ്ഞെടുത്തു.
25-ന് മരുതുംമൂട്ടിൽ നടക്കുന്ന പ്രതിഭാ സംഗമത്തിൽ പുരസ്കാരം സമർപ്പിക്കും. ബാലാവകാശ കമ്മീഷനംഗം ഡോ. എഫ്. വിൽസൺ പുരസ്കാരം സമർപ്പിക്കും. സിപിഐ മണ്ഡലം കമ്മിറ്റി ഭാരവാഹികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. കഴിഞ്ഞ നാലു പതിറ്റാണ്ടായി ബി.കെ. സെൻ നടത്തിവരുന്ന സമാനതകളില്ലാത്ത പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അദ്ദേഹത്തെ പുരസ് കാരത്തിനായി തെരഞ്ഞെടുത്തത്. 2008-ൽ ഗ്രീൻ സ്കൂൾ പുരസ്കാരവും 2018-ൽ സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.