x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യി​രൂ​രി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്ക​യോ​ഗം

വെബ്ഡെസ്ക്
Published: November 2, 2026 11:52 PM IST | Updated: November 2, 2026 11:52 PM IST

റാ​ന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കാ​ൻ വി​വി​ധ വ​കു​പ്പു​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ.അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന മു​ന്നൊ​രു​ക്ക യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലും മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ലും തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് എം​എ​ൽ​എ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.​

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ഫ​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നും തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ വ​കു​പ്പു​ക​ളും ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് പ്രീ​ത ബി. ​നാ​യ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ന്തോ​ഷ് ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ൽ , ശ്രീ​ക​ല ഹ​രി​കു​മാ​ർ, സാം​കു​ട്ടി അ​യ്യ​ക്കാ​വി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​സി. മ​ഞ്ജു​ഷ, സു​ജാ​ത സ​ന്തോ​ഷ്, അ​ഭി​മ​ന്യു മ​ത്താ​യി, ബോ​ബ​ൻ താ​ഴ​മ​ൺ, സു​ലേ​ഖ ച​ന്ദ്ര​ശേ​ഖ​ര​ൻ, അ​ജ​യ് ഗോ​പി​നാ​ഥ്, സ്മി​ത സോ​മ​ശേ​ഖ​ര​ൻ, രേ​ണു​ക സ​ജി​കു​മാ​ർ, ലി​സി ശാ​മു​വേ​ൽ, അ​മ്പി​ളി പ്ര​ഭാ​ക​ര​ൻ നാ​യ​ർ, അ​നി​താ കു​റു​പ്പ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​എ​സ്. സ​ജീ​ഷ്, വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ക​ര​വി​ള​ക്ക് തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​വാ​ൻ അ​യി​രൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റെ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും തീ​രു​മാ​നി​ച്ചു.

Tags :

Recent News

Corehub Up