x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്നും​ഭാ​ഗം ടി​ബി റോ​ഡ് ജം​ഗ്ഷ​നി​ൽ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണം

വെബ് ഡെസ്ക്
Published: October 26, 2026 11:20 PM IST | Updated: October 26, 2026 11:20 PM IST

കു​ന്നും​ഭാ​ഗം ടി​ബി റോ​ഡ് ജം​ഗ്ഷ​ൻ.

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗ​ത്ത് ടി​ബി റോ​ഡും ദേ​ശീ​യ​പാ​ത​യും സം​ഗ​മി​ക്കു​ന്ന ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ടി​ബി റോ​ഡി​ൽ​നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന ഇ​ട​ങ്ങ​ളി​ൽ മ​തി​യാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ അ​ശ്ര​ദ്ധ​മാ​യി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ഇ​രു​വ​ശ​ത്തു​നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ടി​ബി റോ​ഡി​ലേ​ക്ക് തി​രി​യു​മ്പോ​ഴും ടി​ബി റോ​ഡി​ൽ​നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. തി​രി​യേ​ണ്ട ഭാ​ഗ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ ഡി​വൈ​ഡ​റു​ക​ളോ ഇല്ല.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്കൂ​ൾ ബ​സു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ഒ​രേ​സ​മ​യം എ​ത്തു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് തി​ര​ക്ക് വ​ർ​ധി​ക്കും. വാ​ഹ​ന​ങ്ങ​ൾ പ​ര​സ്പ​രം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങു​ന്ന​തും പ​തി​വാ​ണ്. ഇ​തു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്കും യാ​ത്രാ​ദു​രി​ത​വും രൂ​ക്ഷ​മാ​കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ സ​ഞ്ച​രി​ക്കു​ന്ന ഭാ​ഗ​മാ​യ​തി​നാ​ൽ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വം വ​ലി​യ ആ​ശ​ങ്ക​യ്ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ കു​ന്നും​ഭാ​ഗം വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മ​ണി​മ​ല, വി​ഴി​ക്കി​ത്തോ​ട്, ചേ​ന​പ്പാ​ടി, മ​ണ്ണാ​റ​ക്ക​യം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ദി​വ​സേ​ന ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്നത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കു​ന്പോ​ൾ വാ​ഹ​ന​ത്തി​ര​ക്ക് ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ടി എ​ത്തു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള ഗ​താ​ഗ​ത​പ്ര​ശ്നം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ തി​രി​യേ​ണ്ട ഭാ​ഗ​ങ്ങ​ളി​ൽ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ദി​ശാ​സൂ​ച​നാ ബോ​ർ​ഡു​ക​ളും മ​റ്റു സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up