പയ്യാവൂർ: ഇരിക്കൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫ് ഇന്നലെ പയ്യാവൂർ മണ്ഡലത്തിൽ പര്യടനം നടത്തി. വാദ്യമേള അകമ്പടിയോടെ എത്തിയ സ്ഥാനാർഥിയെ ഷാളണയിച്ച് സ്വീകരിച്ചു.
കണ്ടകശേരിയിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രി പയ്യാവൂർ ടൗണിൽ സമാപിച്ചു. യുഡിഎഫ് നേതാക്കളായ ഇ.കെ. കുര്യൻ, സിന്ധുബെന്നി, ജോഷികണ്ടത്തിൽ, ടെൻസൺ കണ്ടത്തിൻകര, ജിത്തുതോമസ്, പി.ജി. ഷാജി തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ഒപ്പമുണ്ടായിരുന്നു.
Tags : nattu vishesham Sajeev Joseph visited Payyavoor