x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ​ന​ത്തി​രി ക​ത്തി​ച്ചുവ​ച്ച് ചാ​രാ​യം വാ​റ്റ​ൽ; പു​റ​ക്കാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ


Published: January 4, 2026 12:11 AM IST | Updated: January 4, 2026 12:11 AM IST

അമ്പ​ല​പ്പു​ഴ: ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി പു​റ​ക്കാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. 16 ലി​റ്റ​ർ ചാ​രാ​യ​വും 30 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി പു​റ​ക്കാ​ട് സ്വ​ദേ​ശി​യാ​യ സു​നി​ലാ​ണ് പി​ടി​യി​ലാ​യ​ത്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് ക​ണി​യാം​പ​റ​മ്പ് വീ​ട്ടി​ൽ സു​നി​ൽ (54) നെ ​ആ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പ്ര​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണസം​ഘം പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.പി. മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ട​യി​ൽ ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാണ് 16 ലി​റ്റ​ർ ചാ​രാ​യം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം കൈ​മാ​റി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​നി​ലി​ന്‍റെ വീ​ട് റെ​യ്‌​ഡ്‌ ചെ​യ്ത​പ്പോ​ഴാ​ണ് ചാ​രാ​യം വാ​റ്റു​ക​യാ​യി​രു​ന്ന സു​നി​ലി​നെ കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. അ​യ​ൽ​ക്കാ​ർ അ​റി​യാ​തി​രി​ക്കാ​ൻ മു​റി നി​റ​യെ ച​ന്ദ​ന​ത്തി​രി ക​ത്തി​ച്ചുവ​ച്ചാ​ണ് സു​നി​ൽ ചാ​രാ​യം വാ​റ്റി​യ​ത്. വാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും ര​ണ്ടു ഗ്യാ​സ് കു​റ്റി​യും സ്റ്റൗ​വും ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നു പി​ടി​കൂ​ടി.

അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​വി. ടി​നു, പ്രൊ​ബേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ന​ന്ദു നാ​രാ​യ​ണ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. പ്രി​ൻ​സ്, അ​സി​. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ദേ​വ​സ്യ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജ​യ​ശ​ങ്ക​ർ, നൗ​ഫ​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.എ​സ്. അ​മ്പാ​ടി , ര​തീ​ഷ്, ഹോം ​ഗാ​ർ​ഡ് ര​മേ​ശ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Sandalwood nattuvishasham local news

Recent News

Corehub Up