തിരുവല്ലയിൽ നടക്കുന്ന സാന്റാ ഹാർമണി സാംസ്കിരക സംഗമത്തിനു മുന്നോടിയായി നടന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഫാ. സിജോ പന്തപ്പള്ളിൽ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: സാന്റാ ഹാർമണി 2026 ന്റെ ഭാഗമായി ലഹരി ബോധവത്കരണ സെമിനാർ നടത്തി. ബിലീവേഴ്സ് മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. സിജോ പന്തപ്പള്ളിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സൗഹൃദ കൂട്ടായ്മയും നാടിന്റെ ഉത്സവവുമായി സാന്റാ ഹാർമണി മാറുമെന്നും ഇത്തവണ 5000 ൽപരം ക്രിസ്മസ് പാപ്പമാർക്കൊപ്പം പ്രത്യേക വേഷവിധാനങ്ങളിൽ പതിനായിരങ്ങൾ അണിചേരുമെന്നും സംഘാടകർ അറിയിച്ചു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു.
പുഷ്പഗിരി മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. തോമസ് തുണ്ടിയിൽ ആമുഖ പ്രഭാഷണം നടത്തി. തിരുവല്ല ഡിവൈഎസ്പി ജി. സന്തോഷ് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി.തിരുവല്ല നഗരസഭാ ചെയർപേഴ്സൺ എസ്.ലേഖ, ആർ.ജയകുമാർ, എം.സലിം, സണ്ണി കുരുവിള, ഷാജി തിരുവല്ല, പി.എം അനീർ, വിനോദ് തിരുമൂലപുരം, എം.കെ.വർക്കി, ഷാജി മാത്യൂ, സാൻലി എം അലക്സ്, പ്രിൻസ് ജോർജ്, ഗീവർഗീസ് ജോർജ്, ജോയി ജോൺ,വിന്നി എലിസബത്ത് ജോൺസൺ എന്നിവർ പ്രസംഗിച്ചു.
Tags : Santa Harmony District News Local News Agriculture Seminar Seminar