x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഡി സ​ന്യാ​സ​സ​മൂ​ഹ ശ​താ​ബ്ദി ആ​ഘോ​ഷങ്ങൾക്കു തുടക്കം

വെബ് ഡെസ്ക്
Published: September 13, 2026 10:39 PM IST | Updated: September 13, 2026 10:39 PM IST

ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: സി​സ്റ്റേ​ഴ്സ് ഓ​ഫ് ദ ​ഡെ​സ്റ്റി​റ്റ്യൂ​ട്ട് സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ പ്രൊ​വി​ൻ​സ്ത​ല ശ​താ​ബ്ദി ആ​ഘോ​ഷ പൊ​തു​സ​മ്മേ​ള​ന​വും വി​വി​ധ സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന​ലെ ചെ​ത്തി​പ്പു​ഴ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ ന​ട​ന്നു. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്ഡി സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ ദീ​പ്തി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, വി​നു ജോ​ബ് എം​എ​ൽ​എ, ഡി​വൈ​എ​സ്പി ആ​ഷാ​ദ് എ​സ്., ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, ഫാ. ​ഡോ. സ്‌​ക​റി​യ എ​തി​രേ​റ്റ് സി​എം​ഐ, സി​സ്റ്റ​ർ ഡോ. ​ആ​ർ​ദ്ര എ​സ്ഐ​സി, അ​ൽ ഹാ​ഫി​സ് മു​ഹ​മ്മ​ദ്‌ അ​മീ​ൻ ബാ​ഖ​വി, അ​ഡ്വ. ജോ​ജി ചി​റ​യി​ൽ, സി​സ്റ്റ​ർ ബ്രി​ജി എ​ഫ്സി​സി, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​മി ജോ​സ​ഫ്, ഗി​രീ​ഷ് കോ​നാ​ട്ട്, വാ​ർ​ഡ് മെം​ബ​ർ വ​ർ​ഗീ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ച​ട​ങ്ങി​ൽ തു​ട​ക്ക​മാ​യി. സെ​ന്‍റി​ന​റി മെ​മ്മോ​റി​യ​ൽ കാ​രു​ണ്യ​ഭ​വ​നം സ​മ​ർ​പ്പ​ണം, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് -സാ​ന്ത്വ​നം ഉ​ദ്ഘാ​ട​നം, വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി-​അ​രി​കെ​യു​ടെ ഭാ​ഗ​മാ​യി നൂ​റാ​മ​ത്തെ കു​ട്ടി​യെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ​വ ഇ​തോ​ടൊ​പ്പം ന​ട​ന്നു. എ​സ്ഡി​യു​ടെ കാ​രു​ണ്യ​ഭ​വ​ന​ങ്ങ​ളി​ൽ വ​ള​ർ​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ, എ​സ്ഡി​യു​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഗ​തി​മ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ചാ​പ്പ​ലി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഷം​ഷാ​ബാ​ദ് രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് പാ​ടി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​വി​ധ സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ളി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

ച​ങ്ങ​നാ​ശേ​രി കേ​ന്ദ്ര​മാ​യ എ​സ്ഡി സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സി​ന്‍റെ കീ​ഴി​ൽ ത​മി​ഴ്നാ​ട് കേ​ന്ദ്ര​മാ​യ സാ​ന്തോം റീ​ജ​ണും പ്ര​വ​ർ​ത്തി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ച​ങ്ങ​നാ​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ രൂ​പ​ത​ക​ളി​ലാ​യി ഇ​രു​പ​ത്തി​മൂ​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ഏ​ഴ് രൂ​പ​ത​ക​ളി​ലാ​യി പ​തി​മൂ​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളാ​യ പെ​റു, ടാ​ൻ​സാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ല് രൂ​പ​ത​ക​ളി​ലാ​യി നാ​ലും കോ​ൺ​വെ​ന്‍റു​ക​ളാ​ണ് എ​സ്ഡി സ​മൂ​ഹ​ത്തി​നു​ള്ള​ത്.

Tags : Centenary Celebrations NattuVishasham DistrictNews

Recent News

Corehub Up