പാലാ: രൂപത കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയും പാലാ സെന്റ് തോമസ് കോളജും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോള്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ അറക്കുളം സെന്റ് മേരീസ് സ്കൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് പാലാ സെന്റ് തോമസ് സ്കൂളിനെ പരാജയപ്പെടുത്തി. അറക്കുളം സെന്റ് മേരീസിന്റെ അതുല്‍ ഉണ്ണിയാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്.
ലീഗില്‍ ഇന്ന് രാവിലെ ഒന്‍പതിന് ഇലഞ്ഞി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇലഞ്ഞി സ്കൂൾ ടീം കടനാട് സ്കൂളിനെ നേരിടും. ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ സെന്റ് തോമസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയർ കൂട്ടിക്കൽ സെന്റ് ജോര്‍ജ് ഹൈസ്കൂളിനെ നേരിടും
Tags : nattu vishesham SEEP Football Super League